അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ടെന്ന് എം സ്വരാജ്. പിഎം ശ്രീയിൽ ഇടത് നിലപാട് വ്യക്തമാണ്. പിഎംശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ സാധൂകരിക്കുകയാണ്. പിഎം ശ്രീ ഇനത്തിൽ നയാപൈസ കൈപ്പറ്റിയിട്ടില്ല. പദ്ധതി നടപ്പാക്കാനേ ഇടത് സർക്കാർ ഉദ്ദേശിച്ചിട്ടില്ല. വാങ്ങിയത് എസ്എസ്കെ ഫണ്ട് ആണെന്നും സ്വരാജ് പറഞ്ഞു. എൽഡിഎഫ് വെച്ച ഉപസമിതി പദ്ധതി നടപ്പാക്കാതിരിക്കാൻ വെച്ചതാണ്. യുഡിഎഫിൻ്റേത് പദ്ധതി നടപ്പാക്കാനുള്ള ഉപസമിതിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് കണ്ടക്ടര്‍ ബസില്‍ കയറ്റിയില്ലെന്ന് പരാതി
തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് കണ്ടക്ടര്‍ ബസില്‍ കയറ്റിയില്ലെന്ന് പരാതി. ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാര്‍ഥി കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വിരലിലെണ്ണാവുന്ന കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്‌ഐ പരാതിനല്‍കി. ഇതേ തുടർന്ന് എംവിഡി കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്തു.
പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്നാണ് താല്പര്യമെന്ന് കേന്ദ്രം
പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കേരളം പിഎം ശ്രീയിൽ ഉണ്ടാകണമെന്നാണ് താല്പര്യം. സ്കൂളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണാപത്രത്തിന്റെ കരട് പുറത്ത്
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് രേഖ യുഎസ് ചാനലായ സിഎന്‍എന്‍ (ആണ് പുറത്തുവിട്ടത്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍. തങ്ങള്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ കരാറില്‍ പറയുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്‍ എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു
ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്‍ എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെക്കാനിരിക്കെയാണ് രണ്ട് മാസത്തിനിടയിലെ ഇറാന്റെ ആദ്യത്തെ ക്രൂഡ് ഓയില്‍ കയറ്റുമതി രേഖപ്പെടുത്തിയത്. രാജ്യാന്തര കപ്പല്‍ ഗതാഗത നിരീക്ഷണ വെബ്‌സൈറ്റായ ‘ടാങ്കര്‍ ട്രാക്കേഴ്‌സ്’ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ വിവരം പുറത്തുവിട്ടത്.
പിഎം ശ്രീയില്‍ ഒപ്പിട്ട് പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റാണെന്ന് വിദ്യാഭ്യാസ മന്ത്രി
പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പിട്ട കരാറിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ട്. പിഎം ശ്രീ എന്ന് പറഞ്ഞല്ല ഫണ്ട് തന്നത്. പിഎം ശ്രീ ഒപ്പുവെക്കാത്തത് കൊണ്ട് കേന്ദ്രം എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ചു. പദ്ധതിയില്‍ ഒപ്പിട്ട് നാലാം നാള്‍ ഫണ്ട് അനുവദിച്ചു. […]
ശബരിമലയിലെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയെന്ന് സ്ഥിരീകരണം
ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെയാണ് ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത്. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതര്‍ കണ്ടെത്തി. മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് […]
പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ
സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം. ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. മഴക്കാല പൂർവശുചീകരണത്തിലെ പോരായ്മകൾ കണക്കിലെടുത്താണ് ഈ തീരുമാനം. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.
ഇപി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു
ഇപി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തിൽ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ എസ് ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്.വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. ഇൻറലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റുകയായിരുന്നു. പുതിയ ഇൻറലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ.നിശാന്തിനിയും ചുമതലയേറ്റു.
