സ്വര്‍ണ വിലയില്‍ കനത്ത ഇടിവുണ്ടാകുമെന്ന ഭീതിയില്‍ കുടുംബങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നു. ബുള്ളിയന്‍ ആന്‍ഡ് ജുവല്ലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം 50,000 കിലോഗ്രാം (50 ടണ്‍) സ്വര്‍ണമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 43 ശതമാനം കൂടുതലാണിത്. സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് ഉയരമായ 1.20 ലക്ഷം നിലവാരത്തിലെത്തിയിരുന്നു. റെക്കോഡ് ഉയരത്തിലെത്തിയ ശേഷം താഴേക്ക് പോകുന്നത് വിറ്റഴിക്കല്‍ ട്രെന്റിന് വേഗത കൂട്ടി. പഴയ സ്വര്‍ണം കൂടുതലായി വിപണിയിലേക്ക് വരുന്നത് ഇറക്കുമതി ബാധ്യത കുറച്ചിട്ടുണ്ട്. രാജ്യത്തെ കുടുംബങ്ങളില്‍ 30,000 ടണ്ണിലേറെ സ്വര്‍ണമുണ്ടെന്നാണ് കണക്ക്. 2026 സാമ്പത്തികവര്‍ഷം 72.4 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2025ല്‍ 125-150 ടണ്‍ പഴയ സ്വര്‍ണമാണ് വിപണിയിലെത്തിയത്. ഇപ്പോഴത്തെ ട്രെന്റ് തുടര്‍ന്നാല്‍ 2026ല്‍ ഇത് 200-250 ടണ്ണായി ഉയരുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വിറ്റത് 50 ടണ്‍ സ്വര്‍ണം
