തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’ യിലെ വെഡിങ് ആന്തം പുറത്ത്. യാദിയുടെ കല്യാണത്തില്‍ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജ് പെരിയാര്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് യദുകൃഷ്ണന്‍ ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം രചിച്ചുസംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. തിരുവീര്‍ അവതരിപ്പിക്കുന്ന യാദഗിരി എന്ന നായകന്റെയും ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്ന കഥാപാത്രത്തിന്റെയും കല്യാണവുമായി ബന്ധപ്പെട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളിധര്‍ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാന്‍സി, അമാനി, ആനന്ദ്‌കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
‘ഓ സുകുമാരി’ യിലെ വെഡിങ് ആന്തം പുറത്ത്
