പി.എസ്.സി നിയമനങ്ങളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ തുടർച്ചയായി പരാതികൾ ഉയരുന്നതിൽ സർക്കാരിന് ആശങ്ക. നിലവിൽ ഉയർന്നുവന്ന പരാതികളിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതിയും റിപ്പോർട്ടും വിലയിരുത്തിയ ശേഷം കർശനമായ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.
പിഎസ്സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത
