രാജ്യസുരക്ഷയടക്കം മുന്‍നിര്‍ത്തി യു.എസിലെ ട്രംപ് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയ മിത്തോസ് 5, ഫേബിള്‍ 5 എന്നീ മോഡലുകളുടെ അതേ മികവുള്ള എഐ മോഡലുകള്‍ പുറത്തിറക്കി ജപ്പാനിലെയും ചൈനയിലെയും രണ്ട് എഐ കമ്പനികള്‍. എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ രണ്ട് മോഡലുകള്‍ക്കാണ് യു.എസ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇതില്‍ മിത്തോസ് 5-ന്റെ നിയന്ത്രണം പിന്നീട് ഭാഗികമായി നീക്കി. ജപ്പാനിലെ പ്രമുഖ എഐ സ്റ്റാര്‍ട്ടപ്പായ സക്കാന എഐ ‘ഫുഗു’ എന്ന പേരിലാണ് പുതിയ എഐ മോഡല്‍ പുറത്തിറക്കിയത്. സൈബര്‍ സുരക്ഷാ ഭീമനായ 360 രണ്ട് ശക്തമായ എഐ സുരക്ഷാ സംവിധാനങ്ങളാണ് ചൈന പുറത്തിറക്കിയിട്ടുള്ളത്. ആന്ത്രോപിക്കിന്റെ മിത്തോസിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ കഴിയുംവിധം രൂപകല്‍പ്പന ചെയ്ത തുലോങ്ഫെങ് ആണ് ഇതിലൊന്ന്. അതിവേഗ സൈബര്‍ പ്രതിരോധവും തത്സമയ പ്രതികരണവും ഓട്ടോമേറ്റ് ചെയ്യാന്‍ കഴിയുംവിധം രൂപകല്‍പ്പനചെയ്ത യെറ്റിയന്‍ഷെന്‍ ആണ് രണ്ടാമത്തേത്.
നിയന്ത്രിത എഐ മോഡലുകള്‍ പുറത്തിറക്കി ജപ്പാനും ചൈനയും
