ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ ഷിംന അസീസ്. ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞത് വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യമാണെന്നും കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനും സാധ്യതയുണ്ടെന്നും, ദയവ് ചെയ്ത് ആരും ശ്രമിക്കരുതെന്നും ഡോക്ടർ പറഞ്ഞു. രക്‌തത്തെ നേരിട്ട് ബാധിക്കുന്ന അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല, മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ് അത്തരത്തിലുള്ള ന്യൂറോടോക്‌സിക് വെനം ഉള്ളത്. അവയെ ആണ് ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. അവയെക്കൊണ്ട് കൊത്തിച്ചാലും വിഷം കയറി മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്ടർ പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് ഡോ. ഷിംന അസീസ്
