കെ.എസ്.ആർ.ടി.സിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റൽ സംവിധാനങ്ങൾക്കും പുറമെ മോട്ടോർ വാഹന വകുപ്പിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി. യാത്രക്കാരുടെ സൗകര്യാർഥം ഡിപ്പോകളുടെ നവീകരണവും പ്രവർത്തനവും വിലയിരുത്തുന്നതിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ‘ടേക്ക് എ ബ്രേക്ക്’ (വഴിയിടം) പദ്ധതികളും വിപുലമായി നടപ്പിലാക്കുന്നുണ്ട്.
കെഎസ്ആർടിസിയിൽ സമഗ്ര പരിഷ്കരണമെന്ന് മന്ത്രി സിപി ജോൺ
