സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ് . രോഗബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റൈൻ കാലയളവ് വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കൂടാതെ നിപ ബാധിതനായ രോഗിയുടെ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി വന്നിട്ടുണ്ട്. രോഗിയുടെ തുടർചികിത്സാ കാര്യങ്ങൾ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുന്നതോടെ മാത്രമേ ഈ പ്രദേശത്തെ നിപ രഹിതമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ്
