രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. കടയ്ക്കുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പ്രതികളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സാമ്യമുള്ള മുഖംമൂടി ധരിച്ചിരിക്കുന്നത് കണ്ടെത്തി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കടയുടെ മേൽക്കൂരയിലൂടെ മോഷ്ടാക്കൾ കടയിലേക്ക് കടന്നതായും ഏകദേശം 4–5 ലക്ഷം രൂപ വിലമതിക്കുന്ന 35 മുതൽ 40 വരെ സ്മാർട്ട്‌ഫോണുകൾ കവർച്ച ചെയ്തതായും കടയുടമ ലക്ഷ്മൺ സെൻ പറഞ്ഞു.
രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം
