സംസ്ഥാനത്തു പ്ലസ് വണ്ണിനു അധിക സീറ്റുകൾ അനുവദിക്കും. സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിലാണ് സീറ്റുകൾ അനുവദിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് പ്രധാനമായും സീറ്റുകളുടെ കുറവുള്ളത്. ഈ ജില്ലകളിൽ ആവശ്യാനുസരണം താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ അധ്യയന വർഷം അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.
സംസ്ഥാനത്തു പ്ലസ് വണ്ണിനു അധിക സീറ്റുകൾ അനുവദിക്കും
