മതിയായ ഉറക്കം ലഭിച്ചിട്ടും രാവിലെ എഴുന്നേറ്റിട്ട് ഉന്മേഷമില്ലാത്ത അവസ്ഥ, ചെറിയ ജോലികള്‍ ചെയ്താലും തളര്‍ച്ച അനുഭവപ്പെടല്‍ എന്നിവ വിറ്റാമിന്‍ ഡിയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ഡി കാല്‍സ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഇത് കുറയുമ്പോള്‍ എല്ലുകള്‍ ദുര്‍ബലമാകുകയും നടുവേദന, മുട്ടുവേദന, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, സാധാരണ ജോലികള്‍ ചെയ്യുമ്പോള്‍ പേശികള്‍ വേഗത്തില്‍ ക്ഷീണിക്കുക എന്നിവയും വിറ്റാമിന്‍ ഡി കുറവിന്റെ സൂചനകളാണ്. ജലദോഷം, പനി, ശ്വാസകോശ അണുബാധകള്‍ തുടങ്ങിയവ ഇടയ്ക്കിടെ […]
മദ്ധ്യാഹ്ന വാർത്തകൾ
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ. യുഡിഎഫ് ബജറ്റ് അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്റെ ദിശാസൂചികയെന്നും, പിന്നോക്കക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടയും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹിക അവസ്ഥ സ്തംഭനാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്, വാർഷിക പദ്ധതിയിൽ 20500 കോടിയുടെ കുറവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിൻറെ കാലത്തുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് ബജറ്റിന്റെ ആദ്യഭാഗം. […]
റബർ താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്
റബർ താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്. കർഷകരെ സഹായിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു. യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനൊപ്പം വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന ഫാം ടൂറിസം രീതികളെയും പ്രോത്സാഹിപ്പിക്കും.
മുൻ സർക്കാരിൻറെ കാലത്തുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് ബജറ്റിന്റെ ആദ്യഭാഗം
മുൻ സർക്കാരിൻറെ കാലത്തുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് ബജറ്റിന്റെ ആദ്യഭാഗം. കിഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബി പലിശ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതലാണ്. കിഫ്ബി പരിഷ്കരിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. കിഫ്ബിയുടെ പദ്ധതികൾക്ക് 3500 കോടി രൂപയുടെ വായ്പ കണ്ടെത്തേണ്ട ബാധ്യതയും ഈ സർക്കാരിൻറെ ചുമലിലാണ്. മുൻ സർക്കാർ പദ്ധതി ചെലവ് പെരുപ്പിച്ചു കാട്ടി. ധവളപത്രത്തിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സാമൂഹിക അവസ്ഥ സ്തംഭനാവസ്ഥയിലാണെന്നും മുഖ്യമന്ത്രി
പൊതുജന ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും കേരളത്തിലെ സാമൂഹിക അവസ്ഥ സ്തംഭനാവസ്ഥയിലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്നും 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്, വാർഷിക പദ്ധതിയിൽ 20500 കോടിയുടെ കുറവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ ബജറ്റ് റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡിന്റെ കാര്യത്തിൽ തെറ്റായ അനുമാനം നടത്തിയെന്നും, പ്രതീക്ഷിത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ വാർഷിക പദ്ധതി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് ബജറ്റ് വികസന കാഴ്ചപ്പാടിന്റെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
യുഡിഎഫ് ബജറ്റ് അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്റെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും , വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തും, പിന്നോക്കക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടയും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 19, വെള്ളി
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ഇന്ന്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനുവരി 29 ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റാണ് അവതരിപ്പിക്കുക. കേന്ദ്രത്തില്‍നിന്നു കൂടുതല്‍ പണം ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങളുണ്ടാകാം. ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളുണ്ടാകും. ക്ഷാമബത്ത അനുവദിക്കുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍ ജീവനക്കാര്‍. യോഗ ദിനാചരണത്തില്‍ ഗവര്‍ണര്‍ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ് വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണര്‍ സമാന്തര അധികാര സ്ഥാനമായി മാറുകയാണ്. […]
രാത്രി വാർത്തകൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണെന്നും ഗവർണറുടെ നടപടി ഭരണഘടനാ […]
ധനക്കമ്മി ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ കേരളവും
2024-25 സാമ്പത്തിക വര്‍ഷം ധനക്കമ്മി ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ കേരളവും. മുന്‍വര്‍ഷത്തേക്കാള്‍ ധനക്കമ്മിയില്‍ കാര്യമായ വര്‍ധനയുണ്ടായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഈ കൂട്ടത്തിലുണ്ട്. കേരളമടക്കം 15 സംസ്ഥാനങ്ങളില്‍ റവന്യൂ കമ്മിയാണ്. അതേസമയം, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ 13 സംസ്ഥാനങ്ങള്‍ റവന്യൂ മിച്ചം രേഖപ്പെടുത്തി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 സംസ്ഥാനങ്ങളാണ് റവന്യൂ മിച്ചം ലക്ഷ്യമിട്ടത്. ഇതില്‍ ഒമ്പതെണ്ണം […]
ആപ്പിള്‍ ഉല്പന്നങ്ങളുടെ വില വര്‍ധിച്ചേക്കും
ആഗോളതലത്തില്‍ മെമ്മറി, സ്റ്റോറേജ് ചിപ്പുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഉല്പന്നങ്ങളുടെ വില വര്‍ധിച്ചേക്കും. നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന് സ്ഥാനമൊഴിയുന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് സ്ഥിരീകരിച്ചു. കമ്പനിയുടെ ലാഭവിഹിതം നിലനിര്‍ത്തുന്നതിനായി പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ പ്രോ മോഡലിന് (ഐഫോണ്‍ 18 പ്രോ) ഏകദേശം 270 ഡോളര്‍ വരെ അധികമായി നല്‍കേണ്ടി വന്നേക്കാമെന്നാണ് അനുമാനം. നിലവില്‍ ഐഫോണ്‍ 17 പ്രോയുടെ പ്രാരംഭ വില 1,099 […]
