6 50

കഥയിലെ ഓരോ സംഭവവും വായനക്കാരന്‍ നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോര്‍ത്തസാറിന്റെ ‘ഹോപ്സ്‌കോച്ച്.’ ബോര്‍ഹസിന്റെ ‘പിരിയന്‍ വഴികളുടെ ഉദ്യാന’ത്തില്‍ പകിട തുറന്നിടുന്ന എല്ലാ സാദ്ധ്യതകളെയും ഒരേ സമയം യാഥാര്‍ത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാല്‍ മതി എന്തുമാകാന്‍ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തില്‍നിന്നും ഒഴിഞ്ഞിരിക്കുന്ന ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളില്‍. ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛന്‍, മലമുകളില്‍ രണ്ടുപേര്‍, അദൃശ്യന്മാരസത്തുക്കള്‍, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പര്‍ എന്നിങ്ങനെ ഒമ്പതു കഥകള്‍. ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘മാനസമിത്രം’. മാതൃഭൂമി. വില 178 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *