സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഉത്തരവിൽ ഗവർണർ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്.സംഘപരിവാർ ബന്ധം ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നെങ്കിലും, വിമർശനങ്ങൾക്കിടയിലാണ് നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതിൽ യുഡിഎഫ് വില കൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്. സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി നിയമനത്തെ എതിർത്ത അദ്ദേഹം, സാധാരണ പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്നും ഇത് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ അറസ്റ്റിലായി മുപ്പത് ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയയും, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പദവികളില്‍ നിന്ന് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 130-ാം ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടു വന്നേക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ അപരാജിത സാരംഗി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടിരുന്നു.
കേരളത്തിൽ വ്യാപകമായ അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണ റാക്കറ്റുകളെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിനാണ് അന്വേഷണ ചുമതല.
കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.സംസ്ഥാനത്ത് ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ ഹവാല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 13കാരനെ തിരിഞ്ഞു നോക്കാതെ സർക്കാർ. ചികിത്സാ സഹായം പ്രഖ്യപിച്ചെങ്കിലും ഒരു രൂപപോലും സഹായം ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു.പരിക്കേറ്റ 13 കാരൻ കൗശൻ സിസിയുവിൽ ചികിത്സ തുടരുകയാണ്.
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇനി പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും അംഗീകാരത്തിനായി അയക്കും. പാർലമെൻ്റ് പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ പേര് മാറ്റം യാഥാർത്ഥ്യമാകും
നിയമസഭയിലെ സന്ദർശക തിരക്ക് ഒഴിവാക്കാൻ അടുത്ത സമ്മേളനം മുതൽ പ്രായോഗികമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ വലിയ തിരക്ക് കാരണം വോട്ടിങ്ങിന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പരാതിയെത്തുടർന്നാണ് അടിയന്തിര നടപടിക്ക് സ്പീക്കർ നിർദ്ദേശം നൽകിയത്.
ഇ നിയമസഭ പദ്ധതി ഊരാളുങ്കലിന് കരാർ നൽകിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഴകുളം മധു എംഎൽഎ. ഈ വിഷയത്തിൽ അദ്ദേഹം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകി.
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. ഇന്നലെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11പേർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.
ആദ്യ 100 ദിന കർമ്മ പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. 541 പദ്ധതികൾ ഉൾപ്പെടുന്ന ഈ പരിപാടിയുടെ പുരോഗതി ഓരോ 20 ദിവസം കൂടുമ്പോഴും വിലയിരുത്തും. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ലും നിയമസഭ പാസാക്കി
ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ്‍സിക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ 49% ഓഹരി കൈമാറാനുള്ള നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു. ഈ നീക്കം തുറമുഖത്തെ ഒരു കമ്പനിയുടെ കുത്തകയാക്കി മാറ്റുമെന്നും, ഇത് സംസ്ഥാന താല്പര്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദിനെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പൊലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് നിഷാദ്.
കേരളത്തിൽ ഇന്ന് മുതൽ നാലാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ. എഐ ചിത്രം ഉപയോഗിച്ച് മോശമായി ചിത്രീകരിക്കുന്നുവെന്നും ഫാത്തിമ തെഹ്‍ലിയ പരാതിയിൽ പറയുന്നു. പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പൊലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് കേരള നിയമസഭ പാസാക്കി. കർഷകർക്കായുള്ള നയം വൻകിടക്കാർക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, ഇത് ബജറ്റിലെ നിർദ്ദേശമാണെന്നും ഒളിച്ചുകടത്തിയതല്ലെന്നും മുഖ്യമന്ത്രി വാദിച്ചു.
ദേശീയപാത 66 ൽ ചേർത്തല പതിനൊന്നാം മൈലിൽ നിർമ്മാണം പൂർത്തിയായ റോഡിൽ ഗർത്തമുണ്ടായത് കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിൽ ഉണ്ടായ സമ്മർദ്ദം കാരണമെന്ന് ദേശീയപാത അതോറിറ്റി. സമാനമായ പ്രശ്ന സാധ്യതയുള്ള മറ്റു അഞ്ച് ഇടങ്ങളിൽ ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തും.
സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് നൽകാനുള്ള കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്
മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്ന് പ്രകൃതി സംരക്ഷണ സമിതി. മുൻ സർക്കാരിൻ്റെ കാലത്തും കേസ് അട്ടിമറിക്കാനുള്ള സമാനമായ നീക്കങ്ങൾ നടന്നിരുന്നതായി സമിതി ഭാരവാഹികൾ ആരോപിച്ചു.പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാനുള്ള വനംവകുപ്പിൻ്റെ നീക്കം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപ വരെ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ മൂന്ന് പേർ അറസ്റ്റിലായി. അട്ടിമറി നീക്കം രഹസ്യാന്വേഷണ വിഭാഗം തകർത്തെന്ന് ടിവികെ. വിജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെയും രംഗത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കൂൾ കുട്ടികൾക്ക് സൗജന്യ ഇലക്ട്രിക് സൈക്കിൾ നൽകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയിൽ വിശ്വസിക്കരുതെന്നും സർക്കാർ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുംഭമേള സമയത്ത് ക്ഷേത്രത്തിലേക്ക് വലിയരീതിയിൽ സംഭാവനയെത്തി. ഈ അവസരം മുതലെടുത്ത് വൻ കവർച്ചയാണ് പ്രതികൾ നടത്തിയതെന്നും കുംഭമേള സീസണിൽ സംഭാവനയിൽനിന്ന് പരമാവധി അപഹരിച്ചതായും പൊലീസ് പറഞ്ഞു.
ഫോൺ നമ്പറിന് പകരം യൂസർ നെയിം ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ കേന്ദ്ര സർക്കാർ വിശദമായി പഠിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടവും കണക്കിലെടുത്താണ് ഈ നീക്കം.
ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, മോചനദ്രവ്യം ഈടാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. 25-കാരനായ സുഭാഷ് ദിയൂരി എന്ന യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്. ഇയാൾ നിലവിൽ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആഗോള പ്രതിരോധ വിപണിയിൽ വൻ ശക്തിയായി മാറി ഇന്ത്യ ഇന്ത്യയുടെ കുതിപ്പ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിൽ 56 മടങ്ങിന്റെ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ പ്രതിരോധ സാമഗ്രികൾ ഇപ്പോൾ ലോകമെമ്പാടുമുള്ള എൺപതിലധികം രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്
എംഎൽഎ സ്ഥാനം രാജിവെച്ച എഐഎഡിഎംകെ മുൻനേതാവ് സി വിജയഭാസ്കർ ടിവികെയിലേക്ക്. നാളെ രാവിലെ ടിവികെയിൽ അംഗത്വമെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
അമേരിക്ക-ഇറാൻ സമാധാന ധാരണകൾക്കിടെ, ഹോർമൂസ് കടലിടുക്കിൽ ഒരു വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ഇറാൻ നൽകിയ റൂട്ട് അവഗണിച്ചതാണ് അപകടകാരണമെന്ന് സൂചന.
രാജ്യത്ത് വലിയ നാശംവിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം ചൊവ്വാഴ്ച വൈകുന്നേരം കടും ചുവപ്പ് നിറത്തിലായി.ഇത് ഭൂകമ്പവുമായി ബന്ധമില്ലാത്ത ‘കാൻഡിലാസോ’ എന്ന സ്വാഭാവിക അന്തരീക്ഷ പ്രതിഭാസമാണെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ വധിക്കുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാൻ. ഇസ്രായേലിനെ അമേരിക്കയുടെ വളർത്തുമൃഗമെന്ന് വിശേഷിപ്പിച്ച ഇറാൻ, തങ്ങളുടെ നേതൃത്വത്തിനെതിരായ ഏത് ഭീഷണിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി.
യുഎഇയിൽ തുടർച്ചയായ നാല് മാസത്തെ വർധനവിന് ശേഷം ജൂലൈ മാസത്തെ ഇന്ധനവിലയിൽ കാര്യമായ കുറവ് പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു, ഇത് വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്നു.
യുക്രൈൻ യുദ്ധത്തിനിടെ ചൈനറഷ്യൻ സൈന്യത്തിന് രഹസ്യമായി സൈനിക പരിശീലനം നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. കെമിക്കൽ, ബയോളജിക്കൽ യുദ്ധമുറകളിൽ ഉൾപ്പെടെയുള്ള ഈ പരിശീലനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം പുതിയ തലത്തിലെത്തിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കവേ, ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാമതും ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ദോഹയിൽ ഖത്തറിന്‍റെ മധ്യസ്ഥതയിൽ അമേരിക്ക-ഇറാൻ ചർച്ചകൾ നടക്കുമ്പോഴാണ് ഈ പ്രസ്താവന മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുന്നത്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയിൽ ചൈന പ്രധാന ഗുണഭോക്താവായെന്ന് ‘ദി ഏഷ്യ ഗ്രൂപ്പ്’ റിപ്പോർട്ട്. ഊർജ്ജ സ്രോതസ്സുകളിലെ വൈവിധ്യവൽക്കരണവും ക്ലീൻ എനർജി കയറ്റുമതിയും വഴി ചൈന ഈ സാഹചര്യത്തെ സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും തങ്ങൾക്ക് അനുകൂലമാക്കി മാറ്റി.
ഇന്ത്യയുമായുള്ള സിന്ധു നദി ജലകരാർ തർക്കത്തിൽ ആണവായുധ പ്രയോഗം അടക്കമുള്ള പ്രകോപന പരാമർശവുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ. പാകിസ്ഥാന്റെ ജലാവകാശങ്ങൾക്ക് എതിരായ ഏത് ശ്രമവും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
ലോകകപ്പ് ഫുട്ബോളിൽ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിക്കൊപ്പമെത്തിയെങ്കിലും മെസിയെ മറികടക്കുകയല്ല തന്‍റെ ലക്ഷ്യമെന്ന് തുറന്നു പറഞ്ഞ് ഫ്രഞ്ച് നായകന്‍ കിലിയൻ എംബാപ്പെ. സ്വീഡനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിലും ഈ ലോകകപ്പിലെ ഗോളുകളുടെ എണ്ണത്തിലും മെസിക്കൊപ്പമെത്തിയത്.
ഐസിസി ടി20 റാങ്കിംഗിലും ടെസ്റ്റ് റാങ്കിംഗിലും വന്‍ മാറ്റം. അഭിഷേക് ശര്‍മക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ മലയാളി താരം സഞ്ജു സാംസണും റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
