അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞവർഷത്തെ കുംഭമേള കാലത്താണ് പ്രതികൾ വൻതോതിൽ ക്ഷേത്രത്തിൽനിന്ന് കവർച്ച നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.സംഭാവനക്കൊള്ളയിൽ അറസ്റ്റിലായ എട്ടുപ്രതികളിൽ പലരും 2025-ലെ കുംഭമേളയ്ക്ക് മുൻപ് തന്നെ ചെറിയരീതിയിൽ മോഷണം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. എന്നാൽ, കുംഭമേള സമയത്ത് ക്ഷേത്രത്തിലേക്ക് വലിയരീതിയിൽ സംഭാവനയെത്തി. ഈ അവസരം മുതലെടുത്ത് വൻ കവർച്ചയാണ് പ്രതികൾ നടത്തിയതെന്നും കുംഭമേള സീസണിൽ സംഭാവനയിൽനിന്ന് പരമാവധി അപഹരിച്ചതായും പൊലീസ് പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
