അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഇ ഡി അന്വേഷിക്കും. അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിക്കും. എഫ്ഐറിന്റെ അടിസ്ഥനത്തിലാകും പരിശോധന നടത്തുക. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രധാനപ്രതിയായ അവനാശ് ശുക്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്.കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതിയായ അവിനാഷ് ശുക്ലയെ ചൊവ്വാഴ്ച പോലീസ് രണ്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മോഷണം നടത്തിയതിന്റെ വിവരങ്ങൾ വ്യക്തമായത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഇ ഡി അന്വേഷിക്കും
