വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാർ നീക്കം മദ്യ വ്യാപനത്തിന് കാരണമാകുമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ. ഈ നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ലഹരി വ്യാപനത്തിനെതിരായ ഏത് ശ്രമത്തെയും ചെറുക്കുമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസിലെ ജവാൻ മദ്യ ഉൽപാദനം ബോട്ടിലുകളുടെ കുറവ് മൂലം നിലച്ചതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞതെന്നും, ഉൽപാദനം നിലച്ചത് സർക്കാരിന് വലിയ റവന്യൂ നഷ്ടമുണ്ടാക്കിയെന്നും […]
‘അതിമനോഹരം’ ക്രിസ്മസ് റിലീസായി എത്തും
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ സിനിമയുടെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 ന് ചിത്രം തിയറ്ററുകളിലെത്തും. ‘കുടുംബമെന്ന് അയാള്‍ വിളിക്കുന്ന ആളുകളില്‍ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു’, എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചത്. മീര ജാസ്മിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാരി ഞൊറിഞ്ഞുടുക്കാന്‍ സഹായിക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ടിഎസ് ലവ്ലാജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാന്‍ […]
ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് വന്‍ നേട്ടം
മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനും സിഇയുമായ യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് ആഗോള സാമ്പത്തിക വിപണിയില്‍ വന്‍ നേട്ടം. കമ്പനി ആദ്യമായി പുറത്തിറക്കിയ ‘സുക്കൂക്’ (ഇസ്ലാമിക് ബോണ്ട്) വഴി 4,708 കോടി രൂപ (500 മില്യണ്‍ യുഎസ് ഡോളര്‍) വിജയകരമായി സമാഹരിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ആകെ 14,124 കോടി രൂപയുടെ (1.5 ബില്യണ്‍ യുഎസ് ഡോളര്‍) ബോണ്ട് പദ്ധതിയുടെ ഭാഗമായാണ് 5 വര്‍ഷത്തെ കാലാവധിയുള്ള […]
ഇന്ത്യയെ കാത്തിരിക്കുന്നത് ‘എ.ഐ ബ്ലാക്ക്ഔട്ട്’
വിദേശ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും സാങ്കേതിക സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേണ്‍സ്‌റ്റൈന്‍. കൃത്യമായ പ്രതിരോധ നടപടികള്‍ ഇല്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ ഒരു ‘എ.ഐ ബ്ലാക്ക്ഔട്ട്’ നേരിടേണ്ടി വന്നേക്കാമെന്നും ബേണ്‍സ്‌റ്റൈന്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് അത്യാധുനിക എ.ഐ മോഡലുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍, ഇന്ത്യന്‍ ഐ.ടി മേഖലയുടെയും കമ്പനികളുടെയും പ്രവര്‍ത്തനം ഒറ്റരാത്രികൊണ്ട് സ്തംഭിച്ചേക്കാം. ഡാറ്റാ ചോര്‍ച്ചയും അമിത വിലയും ഇതിന്റെ മറ്റ് വെല്ലുവിളികളാണെന്നും […]
‘മഹാരാജ ഹോസ്റ്റല്‍’ ചിത്രം ജൂലൈയില്‍ എത്തും
സോഷ്യല്‍ മീഡിയ ലോകത്തെ വൈറല്‍ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റല്‍’ എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമ നല്‍കുന്ന സൂചന. ‘മാഗ്‌നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ..’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ […]
ആറ് മിനിറ്റിനുള്ളില്‍ എല്ലാ യൂണിറ്റുകളും വാങ്ങി കൊഡിയാക്
സ്‌കോഡയുടെ പുതിയ കൊഡിയാക് ആര്‍എസിന് ഇന്ത്യന്‍ വിപണിയില്‍ വന്‍ വിജയം. ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുമ്പുതന്നെ, ഉപഭോക്താക്കള്‍ വെറും ആറ് മിനിറ്റിനുള്ളില്‍ എല്ലാ യൂണിറ്റുകളും വാങ്ങി. കമ്പനി 3 ലക്ഷം എന്ന വലിയ ടോക്കണ്‍ തുകയ്ക്ക് പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചിരുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 265 പിഎസ് പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 9 എയര്‍ബാഗുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. കെസി അഡ്വാന്‍സ്ഡ് കീലെസ് […]
ശരി ഏറ്റവും ശരി
ഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക് പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായനയ്ക്കുശേഷവും ഒരു സജീവചര്‍ച്ചയായി മാറുന്നു. ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കും. വിജ്ഞാനം മാത്രമല്ല, നന്മയുടെ സദുപദേശങ്ങള്‍ പകര്‍ന്നുതരുന്നതുമാണ് ഇതിലെ പല കഥകളും. ‘ശരി ഏറ്റവും ശരി’. കെ.കെ വാസു. ഗ്രീന്‍ ബുക്‌സ്. വില 135 രൂപ.
വെറും വയറ്റില്‍ ചൂട് വെള്ളം കുടിക്കുന്നത് കുടലിന് നല്ലത്
ദിവസവും രാവിലെ ഉറക്കം എഴുന്നേറ്റാല്‍ ഉടന്‍ മിക്ക ആളുകളും കുടിക്കുന്നത് ചൂടുള്ള കാപ്പിയും ചായയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇത് മാത്രമല്ല വെറും വയറ്റില്‍ ചൂട് വെള്ളം കുടിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. ചൂടുവെള്ളം ദഹനപ്രക്രിയയെ നിര്‍ബന്ധപൂര്‍വ്വം വേഗത്തിലാക്കുകയല്ല ചെയ്യുന്നത്, പകരം അത് ദഹനത്തിന് അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കുന്നു. ഇത് പ്രധാനമായും പല രീതികളിലാണ് സംഭവിക്കുന്നത്. ആദ്യമായി ഇത് തെര്‍മല്‍ റിലാക്‌സേഷന്‍ നല്‍കാന്‍ സഹായിക്കുന്നു. അതായത് ഇത് ദഹനനാളിയിലെ പേശികളെ കണ്ടെത്തി ശാന്തമാക്കും. […]
പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ ഉടമകൾ സിസിഐ യെ സമീപിക്കും
പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ ഉടമകൾ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ.) സമീപിച്ചേക്കും. ഇടതുപക്ഷ ആനുകൂല്യമുള്ള ബസ്സുടമാ സംഘടനയുടെ നേതാക്കൾ ഇതിനായുള്ള നിയമോപദേശം തേടി. വിപണികളിൽ ന്യായവും ആരോഗ്യകരവുമായ മത്സരം ഉറപ്പാക്കാനും, കുത്തകവത്കരണം തടയാനും, ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുമായി 2002-ലെ കോംപറ്റീഷൻ ആക്ട് പ്രകാരം സ്ഥാപിതമായ നിയമാനുസൃത സ്ഥാപനമാണ് സി.സി.ഐ. സമാനമായ വ്യവസായ മേഖലയിൽ ഒരു വിഭാഗം മാത്രം കൂടുതൽ ഇളവുകൾ നൽകിയാൽ സി.സിഐ.യിൽ പരാതിപ്പെടാം.
വീര്യം കുറഞ്ഞ മദ്യം ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് രേഖകൾ
2021-ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് ബെക്കാർഡി കമ്പനി നൽകിയ കത്ത് പുറത്തായി. വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമെന്ന് ബെക്കാർഡി കമ്പനി കത്തിൽ പറയുന്നു. കേരളരത്തിൽ വിൽപന ഇല്ലാത്തതിനാൽ ഇവന്റുകൾ ഗോവയിലേക്ക് മാറുന്നുവെന്ന് ബെക്കാർഡി ചൂണ്ടിക്കാട്ടി. കത്തിനു പിന്നാലെയാണ് എം.വി. ഗോവിന്ദൻ തുടർ നടപടിക്ക് നികുതി വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം നൽകാനും അടിയന്തരമായി വിശദ റിപ്പോർട്ട് നൽകാനുമായിരുന്നു നിർദേശം. കത്ത് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ […]
