വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ വിവരങ്ങളും പബ്ലിക്കേഷനുകളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര സഭ. സഭയുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നവയും സുതാര്യവുമാണെന്നും സാമ്പത്തിക ഇടപാടുകൾക്ക് പകരം സംഘടനകളുടെ നിലപാടുകളെ ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സഭ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സഭകൾ നിരവധി ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നും ഈ സേവന ദൗത്യങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും സഭ ആവശ്യപ്പെട്ടു.
അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ
അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തും. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം. നിലവിൽ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം നൽകും. എന്നാൽ ഒരു കുടുംബത്തിനു ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 25, വ്യാഴാഴ്ച
വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ മരണ സംഖ്യ പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി അനുഭവപ്പെട്ട അതിശക്തമായ രണ്ട് ഭൂചലനങ്ങളില്‍ തലസ്ഥാനമായ കാരക്കസില്‍ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂര്‍ണമായി തകര്‍ന്നു വീണു. ആദ്യ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായത്. ഒരു മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ടു ഭൂകമ്പങ്ങളും. ഇതിനു പിന്നാലെ 20ല്‍ അധികം […]
മദ്ധ്യാഹ്ന വാർത്തകൾ
വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കവേയാണ് വിമര്‍ശനം. കെഎസ്ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനബില്ല് ജൂലൈ ഒന്നിന് നിയമസഭ പാസാക്കും. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വിമര്‍ശനത്തില്‍ […]
സ്വര്‍ണ വിലയില്‍ പവന് 2040 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ്. മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. […]
പുതിയ സുരക്ഷ അപ്ഡേറ്റുമായി വാട്സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷ അപ്ഡേറ്റുമായി വാട്സ്ആപ്പ്. അജ്ഞാത നമ്പറുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങള്‍ തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താവിന് മുമ്പ് ഒരിക്കലും സന്ദേശം അയച്ചിട്ടില്ലാത്ത ഒരു ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ എത്തുമ്പോള്‍ വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കും. ഏതെങ്കിലും കാരണത്താല്‍ ഒരു സ്‌കാമറുടെ നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ ഇതിനകം സേവ് ചെയ്തിട്ടുണ്ടെങ്കില്‍, മുന്നറിയിപ്പ് ദൃശ്യമാകണമെന്നില്ല. മറ്റൊരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ആണെങ്കിലു മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭ്യമാകും. സ്വകാര്യ വിവരങ്ങളോ […]
‘ഐ നോബഡി’ ചിത്രത്തിലെ ആദ്യ ഗാനം
പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സജ്ജേ ഖബ്ബെ എന്ന് തുടങ്ങുന്ന ആന്തം ഓഫ് നോബഡിയുടെ വീഡിയോയാണ് പുറത്തിറങ്ങിയത്. കൊച്ചി ലുലു മാള്‍ നടന്ന ഗംഭീര താര പരിപാടിയിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ചിത്രം ജൂലൈ 9ന് തിയറ്ററിലെത്തും. ചിത്രത്തില്‍ 8 ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്. […]
‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന് ആഗോള റിലീസ്
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ്. വമ്പന്‍ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ ഉള്‍പ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്‌നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിശാല്‍, […]
ഉദാപ്ലുതസത്വങ്ങള്‍
”പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കല്‍പ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടര്‍ത്തിയിട്ട് നീളന്‍ കൊമ്പൊള്ള റാണീം സേവകരും കൂടി നമ്മട കരയില് കൊണ്ടുവന്ന് തള്ളും. അതാണ് എറച്ചിപ്പൊറ്റയുടെ പിന്നിലൊള്ള കഥ. ഇതില്‍ എന്തുംമാത്രം സത്യവൊണ്ടെന്നൊന്നും നമുക്കറിയാമ്മേല. ഈ തീരത്തടിയണ എറച്ചിപ്പൊറ്റ തപ്പിപ്പോയാ ഒരു ചുക്കും കിട്ടുകേലെന്നു മാത്രമറിയാം. അതൊള്ളതാ.” വാവക്കാട് എന്ന കടലോരഗ്രാമത്തിലെ മനുഷ്യരുടെ […]
കാവാസാക്കിയുടെ പുതിയ അഡ്വഞ്ചര്‍ ബൈക്ക്
കാവാസാക്കിയുടെ അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് പുതിയൊരു മോഡലുകൂടി-കെഎല്‍എക്‌സ് 230 എസ്. നിലവിലുണ്ടായിരുന്ന കെഎല്‍എക്‌സ് 230 മോഡല്‍ നിരയിലേക്കാണ് പുതിയ മോഡലും എത്തിയിരിക്കുന്നത്. ഈ നിരയിലേക്ക് പുതിയ കെഎല്‍എക്‌സ് 230 എസ് കൂടി ഉള്‍പ്പെടുത്തിയതോടെ മൊത്തം മോഡലുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. 2027 മോഡലുകളാണ് കാവാസാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് മോഡലുകളിലും 233സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. കൂടിയ കരുത്ത് 7,800 ആര്‍പിഎമ്മില്‍ 19 ബിഎച്ചിപി. ടോര്‍ക്ക് 6,200 ആര്‍പിഎമ്മില്‍ 19എന്‍എം. 6സ്പീഡ് ഗിയര്‍ബോക്സാണ് ഇതിലുള്ളത്. […]
