Posted inആരോഗ്യം

ബ്രെയിന്‍ ഫ്രണ്ട്‌ലി ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തും

അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫ്രണ്ട്‌ലി ആയ മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, ഒലിവ് ഓയില്‍, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം. കൂടാതെ ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നത്. ഇത് പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് പഠനം പറയുന്നു. ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ലമേറ്റിറി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് എസ്ഐടി

അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്നും, മേൽനോട്ടം ഉറപ്പാക്കുന്നതിൽ ട്രസ്റ്റിന് വീഴ്ചയുണ്ടായെന്നും എസ്ഐടി. സംഭാവന തട്ടിപ്പില്‍ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തും. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന 150 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലെ ഭണ്ഡാരപ്പണം നടത്തിപ്പുകാർ അപഹരിച്ചെന്നതിന്റെ തെളിവുമായി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് കൈമാറിയതോടെ ഉത്തരവാദിത്വത്തിൽനിന്ന് ബിജെപിക്കും സംഘപരിവാറിനും ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥയായി. ‌അതേസമയം സംഭാവന കൊള്ളയിൽ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ ചരിത്രത്തിലാദ്യമായി എൻസിഇആർടി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ  പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിഎൻസിഇആർടി. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി പരിഷ്കരിച്ച ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് പാർട്ട് 1′ എന്ന പുതിയ പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം പഠിക്കാനുണ്ടായിരുന്ന ഈ വിഷയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 51 വർഷങ്ങൾ പിന്നിടുമ്പോഴാണ് ആദ്യമായി ഹൈസ്‌കൂൾ ക്ലാസുകളിലേക്ക് കൊണ്ടുവരുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വെനസ്വേലയിൽ വൻഭൂകമ്പം

വെനസ്വേലയിൽ വൻഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസിലും ലാ ഗുയ്‌റ തുറമുഖ നഗരത്തിലും കനത്ത നാശനഷ്ടമുണ്ടായി. ആയിരത്തിലേറെ പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിന് പിന്നാലെ വെനസ്വേല ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ വെനസ്വേലയ്ക്ക്  അമേരിക്കയും എൽ സാൽവദോറും മെക്സിക്കോയും പിന്തുണ വാഗ്ദാനം ചെയ്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു. ആഭ്യന്തര സെക്രട്ടറി ഇന്നലെയാണ് അനുമതി നൽകിയത്. തിരുവനന്തപുരം കോർപറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇനി സു​ഗതൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യാനുള്ളത്. കാപ്പയിൽ ഇളവ് തേടി ജയിൽ ഉപദേശക സമിതിയെ സമീപിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സർക്കാർ‌ കാപ്പ ചുമത്തിയതിന് അം​ഗീകാരം നൽകിയത്. ഒരു ദിവസത്തേക്കെങ്കിലും സു​ഗതനെ വിട്ടുനൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കവേയാണ് വിമര്‍ശനം. കെഎസ്ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്ന് വായ്പ അടിസ്ഥാനത്തില്‍ വാങ്ങിയ വൈദ്യുതി ജൂണ്‍ 16 മുതല്‍ മടക്കി നല്‍കിത്തുടങ്ങേണ്ടതാണ്. മഴ കുറവായതിനാല്‍ വൈദ്യുതി ഉത്പ്പാദനത്തില്‍ സാരമായ കുറവുണ്ടെന്നും കെഎസ്ഇബി വിശദീകരിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഉള്‍പ്പെടെയാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം

പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ  എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്. അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 166 പേര്‍ക്ക് രോഗബാധയുണ്ടായി. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പുതിയ നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 25, വ്യാഴം

വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ചത് നികുതി ഘടനമാത്രമാണ്. വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള ബക്കാഡി കമ്പനിയുടെ അപേക്ഷ ആദ്യം പരിഗണിച്ചത് പിണറായി സര്‍ക്കാരില്‍ എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരുന്നപ്പോഴാണ്. വിദേശത്ത് ഉല്‍പാദിപ്പിക്കുന്ന മദ്യത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചിരുന്നു. അതിനു പിറകില്‍ അഴിമതിയുണ്ടോയെന്നും സതീശന്‍ ചോദിച്ചു. വിദേശസംഭാവന സ്വീകരിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക്നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ 2011-ലെ വിദേശസംഭാവന നിയന്ത്രണ ചട്ടത്തില്‍ ഭേദഗതി വരുത്തി. മതപരം, […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തീരുമാനിച്ചത് നികുതി ഘടനമാത്രമെന്നും വിൽപനയിൽ അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുക്കുമെന്നുമാണ് വി ഡി സതീശന്‍റെ വിശദീകരണം.   പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ […]

Posted inലേറ്റസ്റ്റ്

ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി

ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി. തുടരാൻ താൽപര്യമില്ലെന്ന് ഉദ്യോഗസ്ഥനിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് മാറ്റിയത്. ബിജുവിനെതിരായ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ബോർഡ് തീരുമാനം. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതിയിൽ ഉൾപ്പെടെ ബിജുവിൻ്റെ പങ്ക് സംശയിച്ചിരുന്നു. ഹൈക്കോടതി അനുമതി ഇല്ലാതെയാണ് ബിജുവിന് ബോർഡ് പുനർ നിയമനം നൽകിയത്.