വയനാട്കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.
മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും പിണറായി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എംപി പ്രിയങ്ക ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇരുവരും ഉറപ്പുനൽകി
വയനാട് മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് സുരേഷ്ഗോപി. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും സുരേഷ്ഗോപി ആവശ്യപ്പെട്ടു.
വയനാട് തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ പരസ്പരം പഴിചാരരുതെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും വകുപ്പുകൾ തമ്മിലുള്ള പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ല ഇപ്പോളെന്ന് മന്ത്രിമാർ ഉൾപ്പടെ തിരിച്ചറിയണമെന്നും റിയാസ് കൂട്ടിച്ചേർത്തു.
വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടിയിലെ മണ്ണിടിച്ചിലിൽ ഇടപെടുകയും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായും വി ഡി സതീശനുമായും സംസാരിച്ച അവർ, രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു.
വയനാട് മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ എൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയായി വിരമിച്ച അദ്ദേഹം, ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി തെളിഞ്ഞാൽ സർക്കാരിൻ്റെ അനുമതി വാങ്ങാതെ അന്വേഷണം മുന്നോട്ടുപോകാമെന്ന് പരിഷ്ക്കരിച്ച് വിജിലൻസ് മാനുവൽ. സിബിഐക്കും എൻഐഎക്കും സമാനമായി വിജിലൻസ് ഉദ്യോഗസ്ഥർക്കും യൂണിഫോം നൽകും.
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് സൈബർ പൊലീസ്. തിരുവനന്തപുരം സൈബർ പൊലീസ് ആണ് സ്വമേധയാ കേസെടുത്തത്. ബിജെപി അനുകൂലമായി എകെ ആന്റണി പ്രസ്താവന നടത്തി എന്നായിരുന്നു പ്രചാരണം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവര്‍ത്തരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഉത്തരവ്.
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ പുതുക്കിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പുതിയ ഉത്തരവ്.
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിനും കേരളത്തിൽ എയിംസിനും അനുമതി തേടി ആരോഗ്യമന്ത്രി കെ.മുരളീധരൻ കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായി ചർച്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങൾ ന്യായമാണെന്നും സമയബന്ധിതമായി അനുമതി നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
ഉസ്ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെസി വേണുഗോപാല്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഉസ്ബെക്കിസ്ഥാനിലെ സ്ഥാനപതിക്ക് കത്തയച്ചതായും എംപി അറിയിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു.
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഹൈഡ്രോപോണിക് കഞ്ചാവുമായി യുവതി കസ്റ്റംസിന്റെ പിടിയിലായി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് അറസ്റ്റിലായത്.
നിയമന തട്ടിപ്പ് ആരോപണങ്ങൾക്കിടെ വിശദീകരണവുമായി കേരള പി എസ് സി. കമ്മീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ചെറിയ പിഴവുകളെ പർവതീകരിക്കുകയാണെന്നും പി എസ് സി വാർത്താക്കുറിപ്പിൽ പറയുന്നു. ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും പരസ്യമായി മറുപടി നൽകുന്നതിൽ പരിമിതികളുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കാൻ മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാറിനെ മാറ്റി. പകരം പ്രൊഫസർ എംവി രാജേഷിനാണ് നിയമനം. ഐഎച്ച്ആർഡിക്ക് കീഴിലെ പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പലാണ് രാജേഷ്.
വിഴിഞ്ഞം ഒരു ചെറിയ മീനല്ലെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്. അദാനി പോർട്സിന്റെ ഓഹരികളിൽ 25 ശതമാനത്തിലധികം മറ്റൊരാൾക്ക് കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അതുകൊണ്ട് ഇപ്പോൾ നടന്നിരിക്കുന്ന ഓഹരി കൈമാറ്റമോ ഇടപാടുകളോ സർക്കാർ അനുമതിക്ക് വിധേയമാണെന്നത് വ്യക്തമാണെന്ന് ഷോണ്‍ ജോർജ് പറയുന്നു.
കൊച്ചിയിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജെയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നുവെന്നും 2023 മുതല്‍ 27 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ഇ 25 പെട്രോൾ നടപ്പാക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. റിപ്പോർട്ടുകൾ വിലയിരുത്തിയും വാഹന നിർമ്മാതാക്കളുമായി ചർച്ച നടത്തിയ ശേഷവും മാത്രമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ ഇ 20 പെട്രോളിൽ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഹർജികൾ മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നുള്ള വിജയ്യുടെ വിജയത്തെ ചോദ്യം ചെയ്ത്താണ് ഹർജി.
തമിഴ്നാട്ടിലെ ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് സർക്കാർ 25 ശതമാനം ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു. അഴിമതിയും അധികവില ഈടാക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 കടകൾ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
അയോധ്യ ക്ഷേത്രക്കൊള്ളയിലെ എസ്ഐടി പ്രാഥമിക റിപ്പോർട്ടിൽ പേരില്ലാത്തതിന് പിന്നാലെ പ്രതികരണവുമായി ചമ്പത് റായി രംഗത്തെത്തി. അന്വേഷണം കഴിയുമ്പോൾ സത്യം പുറത്തുവരുമെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് റായിയുടെ വാദം
അയോധ്യ ക്ഷേത്രക്കൊള്ളയില് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് ചമ്പത് റായിയുടെ പേര് ഒഴിവാക്കി. ട്രസ്റ്റ് നേതൃതലത്തില്‍ അനില്‍ മിശ്രയെ മാത്രമാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. പുതുതായി ചുമതലയേറ്റ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി കൃഷ്ണമോഹന്റെ അയോധ്യയിലെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വർദ്ധിച്ചുവരുന്ന ചെലവുകളെത്തുടർന്ന് പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടൽ. കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരുന്ന 4800 പേർക്കാണ് ഇതോടെ ജോലി നഷ്ടമായത്. എഐ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടിയെന്നാണ് സൂചന.
ബ്രിട്ടനില്‍ വെച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യു.എസ് വ്യോമസേനാംഗം ബ്രിട്ടനില്‍ വിചാരണ നേരിടാതെ രക്ഷപ്പെട്ടു. ബ്രിട്ടനിലെ ദി ഗാര്ഡിയന് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി ജൂലൈ 6 മുതൽ നിലവിൽ വന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ചാണ് ഇനി നികുതി ഈടാക്കുക. സ്റ്റോക്കുള്ള സ്ഥാപനങ്ങൾ ‘ധരീബ’ പ്ലാറ്റ്ഫോം വഴി വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്, നികുതി ബാധ്യത പഞ്ചസാരയുടെ അളവിനെയും സ്റ്റോക്കിനെയും ആശ്രയിച്ചിരിക്കും.
വെസ്റ്റ് ബാങ്കിലെ ഫലസ്തീന് അഭയാര്‍ത്ഥി ക്യാമ്പില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ഇസ്രായേല്‍ പോലീസ് ഉദ്യോഗസ്ഥന് ‘സ്റ്റണ്‍ ഗ്രനേഡ്’ എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഫലസ്തീന് പൗരന്മാര് സഞ്ചരിച്ച വാഹനത്തിന്റെ വാതില്‍ ബലമായി അടച്ചുപിടിച്ചാണ് സ്ഫോടകവസ്തു അകത്ത് ഇട്ട് പൊട്ടിച്ചത്. കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ ഇസ്രായേല്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
വധിക്കപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയുടെ നാലാം ദിവസവും തലസ്ഥാനമായ തെഹ്റാനില്‍ ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വിലാപയാത്ര മുന്നേറുന്നത്.
വിദേശ വിനോദസഞ്ചാരികൾക്കായി വിമാന ടിക്കറ്റ്, താമസം, വിസ എന്നിവ ഒരൊറ്റ പാക്കേജിൽ നൽകുന്ന ‘ടൂറിസ്റ്റ് പാക്കേജ് വിസ’ സൗദി അറേബ്യ അവതരിപ്പിച്ചു. അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ലഭ്യമാകുന്ന ഈ സേവനം, വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
ചൈനയുടെ തെക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച് മായ്സാക് ചുഴലിക്കാറ്റ്. ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെ വന്‍ പ്രളയമാണ് രൂപപ്പെട്ടത്. പ്രളയത്തില്‍ രണ്ട് പേര് മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.
ഇന്തോനേഷ്യയ്ക്ക് ആസ്ട്ര മിസൈലുകളും കൂടുതൽ ബ്രഹ്മോസ് മിസൈലുകളും ഇന്ത്യ കൈമാറും. ഐഐഎം, ഐഐടി ക്യംപസുകൾ ഇന്തോനേഷ്യയിൽ തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോയും നടത്തിയ ചർച്ചയിൽ ധാരണയായി.
ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയ ഇന്ധന ടാങ്കര്‍ കപ്പലിന് നേരെ ആക്രമണം. മിസൈല്‍ പോലുള്ള ആയുധം പതിച്ചതിനെത്തുടര്‍ന്ന് കപ്പലിന് തീപിടിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.
