വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ തമ്മിൽ ഈ സമയത്ത് പരസ്പരം പഴിചാരരുതെന്ന് മന്ത്രിമാരോട് മുൻ മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും വകുപ്പുകൾ തമ്മിലുള്ള പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ല ഇപ്പോളെന്ന് മന്ത്രിമാർ ഉൾപ്പടെ തിരിച്ചറിയണമെന്നും റിയാസ് കൂട്ടിച്ചേർത്തു.
വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ തമ്മിൽ ഈ സമയത്ത് പരസ്പരം പഴിചാരരുതെന്ന് മന്ത്രിമാരോട് മുൻ മന്ത്രി മുഹമ്മദ് റിയാസ്
