7 11

മഴക്കാലത്താണ് ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട പല അബദ്ധ ധാരണകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. കൊതുക് പരത്തുന്ന ഈ വൈറല്‍ അണുബാധ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വലിയ രീതിയില്‍ കുറയ്ക്കാറുണ്ട്. ഇതിന് പരിഹാരമായി പപ്പായയുടെ ഇല അരച്ച് ചാറെടുത്ത് കുടിക്കുന്നത് നല്ലതാണെന്ന് വ്യാപകമായി പ്രചരിക്കാറുണ്ട്. എന്നാല്‍ ആ വാദത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പപ്പായയുടെ ഇലയില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ലാവനോയിഡുകള്‍, എന്‍സൈമുകള്‍, ചില ബയോആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും അത് പ്ലേറ്റലെറ്റ് കൗണ്ട് വര്‍ധിക്കാനോ ഡെങ്കി വൈറസിനെ നശിപ്പിക്കുന്നതായോ ശാസ്ത്രീയ തെളിവുകളില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, പപ്പായ ഇല അരച്ചു കുടിക്കുന്നത് ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരില്‍ പ്രതികൂല ഫലങ്ങളും ഉണ്ടാക്കിയേക്കാം. ഇത് മൂലം ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടായാല്‍ ഡെങ്കിപ്പനി കാരണം ശരീരത്തിനുണ്ടാകുന്ന നിര്‍ജലീകരണത്തിന്റെ തോത് വര്‍ധിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പപ്പായ ഇലക്ക് പകരം പഴങ്ങളും പച്ചക്കറികളും സൂപ്പും ഇളനീരുമൊക്കെയാണ് രോഗികള്‍ക്ക് നല്‍കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച രോഗികളില്‍ ഏഴാം നാളിന് ശേഷം പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ധിക്കാറുണ്ടെന്നും ഇത് പപ്പായ ഇല കഴിച്ചതു മൂലമാണെന്ന് പലരും തെറ്റിദ്ധരിക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *