പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വരും മാസങ്ങളില്‍ തങ്ങളുടെ അടുത്ത തലമുറ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി അവതരിപ്പിച്ചേക്കും. ഈ സീരീസില്‍ മിക്കവാറും നാല് മോഡലുകള്‍ ഉള്‍പ്പെടാനാണ് സാധ്യത. പിക്സല്‍ 11, പിക്സല്‍ 11 പ്രോ, പിക്സല്‍ 11 പ്രോ എക്സ്എല്‍, പിക്സല്‍ 11 പ്രോ ഫോള്‍ഡ്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയെ സംബന്ധിച്ചിടത്തോളം, പിക്സല്‍ 11 പ്രോ ഫോള്‍ഡിന് 1,59,999 രൂപയ്ക്കും 1,81,999 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചന. ഗൂഗിള്‍ പിക്സല്‍ 11 പ്രോ ഫോള്‍ഡിന് എട്ട് ഇഞ്ച് പ്രധാന ഡിസ്‌പ്ലേയും 6.4 ഇഞ്ച് ഔട്ടര്‍ ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനൊപ്പം 16 ജിബി റാമും 1 ടിബി വരെയുള്ള സ്റ്റോറേജും ഉണ്ടായേക്കാം. പിക്സല്‍ 11 പ്രോ ഫോള്‍ഡില്‍ 30വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,050 എംഎഎച്ച് ബാറ്ററിയും ട്രിപ്പിള്‍ കാമറ സെറ്റപ്പും ഉണ്ടായിരിക്കാം.
