Posted inലേറ്റസ്റ്റ്

പിഎം ശ്രീ കരാറിൽ തീരുമാനമെടുക്കുന്നതിനായി മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു

പിഎം ശ്രീ കരാറിൽ തീരുമാനമെടുക്കുന്നതിനായി മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു. യോ​ഗത്തിൽ പ്രാഥമിക ചർച്ച മാത്രമാണ് നടന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി തൽസ്ഥിതി വിശദീകരിച്ചു. വിശദമായി വീണ്ടും ചർച്ച നടത്താൻ യോ​ഗത്തിൽ ധാരണയായി. പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര് നടന്നിരുന്നു. പിൻവലിക്കാൻ ആണോ പദ്ധതയിയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആർഎസിഎസിന്റെ വിഷ സർപ്പങ്ങൾക്ക് മുന്നിൽ വച്ച വിളക്ക് കൊളുത്തിയത് ഇടത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം

മാസപ്പടി കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഇദ്ദേഹം. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്.

Posted inബിസിനസ്സ്

കപ്പല്‍ പൊളിക്കലില്‍ ഇന്ത്യയുടെ ആധിപത്യം

ആഗോള തലത്തില്‍ കപ്പല്‍ പൊളിക്കലില്‍ ഇന്ത്യയുടെ ആധിപത്യം വര്‍ധിച്ചതായി കണക്കുകള്‍. ബംഗ്ലാദേശിന്റെയും പാക്കിസ്ഥാന്റെയും ഈ രംഗത്തെ മുന്നേറ്റം അവസാനിപ്പിച്ചാണ് ഇന്ത്യ കപ്പല്‍ പൊളിക്കല്‍ ശക്തിയായി മാറിയത്. 2025ല്‍ ലോകത്ത് നടന്ന കപ്പല്‍ പൊളിക്കലിന്റെ 35.4 ശതമാനം ഇന്ത്യയിലായിരുന്നു. നിലവില്‍ ഇന്ത്യയ്ക്കാണ് ഒന്നാംസ്ഥാനം. 2024ല്‍ ഇന്ത്യയുടെ വിപണി വിഹിതം 30.1 ശതമാനമായിരുന്നു. 2025ല്‍ 2.99 മില്യണ്‍ ഗ്രോസ് ടണ്‍ ആയിരുന്നു ഇന്ത്യയുടെ പൊളിക്കല്‍. 2024ലെ 1.86 മില്യണ്‍ ഗ്രോസ് ടണ്ണില്‍ നിന്ന് 60 ശതമാനം വര്‍ധന. 2030ഓടെ ലോകത്തെ […]

Posted inടെക്നോളജി

തിരിച്ചടി നേരിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്

ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. രണ്ട് പ്രമുഖ എഐ ഗവേഷകര്‍ കമ്പനി വിട്ടതാണ് തിരിച്ചടിക്ക് പിന്നില്‍. ഇതോടെ ഏകദേശം 270 ബില്യണ്‍ (27,000 കോടി) ഡോളറിന്റെ വിപണി മൂല്യമാണ് കമ്പനിക്ക് നഷ്ടപ്പെട്ടത്. കമ്പനിയുടെ ഓഹരികള്‍ ഏകദേശം 5 ശതമാനമാണ് രണ്ട് എഐ ഗവേഷകരുടെ രാജിയെത്തുടര്‍ന്ന് ഇടിഞ്ഞത്. എഐ രംഗത്തെ കമ്പനിയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക്കിലേക്കും ഓപ്പണ്‍എഐയിലേക്കുമാണ് ഗൂഗിളില്‍നിന്ന് രാജിവെച്ച എഐ ഗവേഷകര്‍ പോയത് എന്നതും ശ്രദ്ധേയമാണ്. ഗൂഗിളിന്റെ […]

Posted inവിനോദം

‘അരൂപി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി

പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അരൂപി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. ജൂലൈ മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വര്‍മ്മ, അഭിലാഷ് വാര്യര്‍, കിരണ്‍ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണന്‍ സാഗര്‍, എ കെ വിജുബാല്‍, നെബു എബ്രഹാം, വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്, […]

Posted inവിനോദം

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിര്‍മാതാവ് എ വി അനൂപിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്. നിര്‍മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. ‘നീക്കം’ നിര്‍മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിക്ക് ആധാരം. നിര്‍മാണക്കരാര്‍ ലംഘനവും സന്ദീപ് സേനന്‍ നല്‍കിയ ചെക്ക് മടങ്ങിയതും ഹര്‍ജിയില്‍ […]

Posted inഓട്ടോമോട്ടീവ്

കിയ കാരന്‍സ് ക്ലാവിസ് ഇവിയുടെ വില വര്‍ദ്ധിപ്പിച്ചു

കിയ കാരന്‍സ് ക്ലാവിസ് ഇവിയുടെ വില കമ്പനി നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. വേരിയന്റിനെ ആശ്രയിച്ച്, 500 മുതല്‍ 1500 രൂപ വരെ വര്‍ദ്ധിപ്പിച്ചു. താഴ്ന്ന വേരിയന്റുകളിലാണ് ഉയര്‍ന്ന വര്‍ധനവ്. ജൂലൈയില്‍ കമ്പനി അതിന്റെ മുഴുവന്‍ നിരയുടെയും വില വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു.നാല് വേരിയന്റുകളില്‍ കിയ കാരന്‍സ് ക്ലാവിസ് ഇവി ലഭ്യമാകും. ഇത് 6 നിറങ്ങളില്‍ ലഭ്യമാണ്. ഇതില്‍ ഐവറി സില്‍വര്‍ മാറ്റ്, അറോറ ബ്ലാക്ക് പേള്‍, പ്യൂറ്റര്‍ ഒലിവ്, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഇംപീരിയല്‍ ബ്ലൂ, ഗ്രാവിറ്റി ഗ്രേ […]

Posted inപുസ്തകങ്ങൾ

പെയ്ത് തോരാന്‍ മഴയല്ല ഞാന്‍

ഈ കവിതകളിലെ പ്രധാന വികാരം പ്രണയമാണെങ്കിലും സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന സാമ്പ്രദായിക പ്രണയമായി ചുരുങ്ങുന്നില്ല അത്. പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ചലനങ്ങളിലുമെല്ലാം പ്രണയത്തിന്റെ മാന്ത്രിക സാമീപ്യം കണ്ടെത്തുന്നുണ്ട് കവി, ഭംഗിയുള്ള രാത്രിയോട് പ്രണയം പറയാനാവും എന്നും പുലരി വരുന്നത്. പ്രഭാതത്തെ ഇതിലും മനോഹരമായി ഒരു കവി ആവിഷ്‌കരിക്കുവതെങ്ങനെ? വാക്കുകള്‍ കൊണ്ട് കവി കോറിയിടുന്ന ചിത്രങ്ങളെ കാണാതെ പോകാന്‍ വായനക്കാര്‍ക്കാകില്ല. ഒരു മനോഹര രാത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കു നിലാവ് വിരിച്ച് നക്ഷത്രങ്ങളെ ആകാശത്ത് അടുക്കിവെച്ച് രാത്രി സ്വപ്നം […]

Posted inആരോഗ്യം

പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ നാരങ്ങയുടെ തൊലി

നാരങ്ങയുടെ നീരിനെക്കാള്‍ പോഷകമൂല്യമുള്ളതാണ് അവയുടെ പുറംതോടിന്. ഇവയ്ക്ക് അല്‍പം കയ്പ്പ് ആണെങ്കിലും ചായയിലും സാലഡിലും സൂപ്പിലുമൊക്കെ ചേര്‍ക്കുന്നത് ആ വിഭവങ്ങളുടെ പോഷകഗുണം ഇരട്ടിപ്പിക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍, ഡി ലിമണേന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുമെന്ന് മാത്രമല്ല, ചര്‍മത്തിലെ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ദഹനാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷ്യനാരുകള്‍ നാരങ്ങയുടെ തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. […]

Posted inലേറ്റസ്റ്റ്

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും അന്വേഷണ ഏജന്‍സിയുടെ റഡാറിലാണ്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കും.  സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. വിവാ​ദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിൻ്റെ […]