രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ധര്‍മന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ദ് ഡെഡ്ലി ഡോക്ടര്‍ എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനി എത്തുന്നു. ‘ഡ്രാഗണ്‍’ സിനിമയൊരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം. സംഗീതം അനിരുദ്ധ്. സിമ്രാന്‍ ആണ് നായികയായെത്തുന്നത്. അഞ്ച് രൂപ ഡോക്ടറുടെ കഥയല്ല ഇതെന്നും ത്രില്ലര്‍ നിറഞ്ഞ എന്റര്‍ടെയ്‌നറായിരിക്കും ഈ സിനിമയെന്നും സംവിധായകന്‍ അശ്വത് വ്യക്തമാക്കി. ‘പടയപ്പയുടെയും വേട്ടയാട് വിളയാട്’ സിനിമയുടെയും ഒരു കോമ്പിനേഷന്‍ ആകും ‘ധര്‍മന്‍’ എന്നും അശ്വത് […]
‘നാഗബന്ധ’ത്തിലെ പുതിയ ഗാനത്തിന്റെ പ്രോമോ
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാന്‍- ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ പുതിയ ഗാനം വീരനാഗയുടെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന്റെ പൂര്‍ണ പതിപ്പ് വെള്ളിയാഴ്ച പുറത്തിറങ്ങും. ഭഗവാന്‍ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന ഗാനമായാണ് വീര നാഗ ഗാനം ചിട്ടപ്പെടുത്തിയതെന്നും ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രൊമോ വീഡിയോ കാണിച്ചു തരുന്നു. ജൂലൈ മൂന്നിന് ആഗോള റിലീസായി ചിത്രമെത്തും. നാഗസാധു താണ്ഡവം എന്ന രീതിയിലാണ് വീരനാഗ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നായകന്‍ വിരാട് കര്‍ണയുടെ ശിവ താണ്ഡവം […]
എയര്‍ക്രോസ് കംഫര്‍ട്ട് എഡിഷനുമായി സിട്രോണ്‍
പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ തങ്ങളുടെ ജനപ്രിയ മോഡലായ എയര്‍ക്രോസിന്റെ എയര്‍ക്രോസ് കംഫര്‍ട്ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കുന്ന ബ്രാന്‍ഡിന്റെ പാരമ്പര്യം വിളിച്ചോതുന്നതാണ് പുതിയ പതിപ്പ്. കുറഞ്ഞ ചെലവില്‍ പ്രീമിയം യാത്രാസുഖവും അത്യാധുനിക ഫീച്ചറുകളും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് കംഫര്‍ട്ട് എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സെഗ്മെന്റില്‍ തന്നെ ആദ്യമായി, കംഫര്‍ട്ട് എഡിഷന്റെ എല്ലാ വേരിയന്റുകളിലും പ്രീമിയം ലെതറെറ്റ് ഇന്റീരിയര്‍ കമ്പനി സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. മിതമായ […]
കൊരുവാനത്തിലെ പൂതങ്ങള്‍
മിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് ‘കൊരുവാനത്തിലെ പൂതങ്ങള്‍’. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്‌ക്കാര തലങ്ങളിലൂടെ ഇതിലെ അധ്യായങ്ങള്‍ കടന്നു പോകുന്നു. കറുത്ത ചിരിയുമായ് മലയാളത്തിലെ നോവല്‍ സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരു രചന. മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീന്‍ ബുക്സ് നോവല്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എന്‍.എന്‍. പിള്ള […]
ബ്രെഡ് ഫ്രീസ് ചെയ്താല്‍ പോഷകമൂല്യം വര്‍ധിക്കും
ബ്രെഡ് ഫ്രീസ് ചെയ്തു കഴിക്കുന്നത് അവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമത്രേ. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ബ്രെഡ് ഒരു ആരോഗ്യകരമായ ചോയിസ് ആയി പൊതുവെ കണക്കാക്കാറില്ല. എന്നാല്‍ ബ്രെഡ് ഫ്രീസ് ചെയ്യുമ്പോള്‍ അന്നജത്തിന്റെ ഘടനയില്‍ മാറ്റം ഉണ്ടാക്കുകയും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രെഡ് ഫ്രീസ് ചെയ്ത ശേഷം ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില തരം സ്റ്റാര്‍ച്ചുകള്‍ റിട്രോഗ്രേഡേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അതിലൂടെ അന്നജത്തിന്റെ ഘടനയുടെ ഒരുഭാഗം സ്റ്റാര്‍ച്ച് ആയി മാറുന്നു. ഇവ നാരുകള്‍ക്ക് […]
മദ്ധ്യാഹ്ന വാർത്തകൾ
തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. സിപിഎം കൗൺസിലർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ നടപടിയിൽ ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയർ വിവി രാജേഷ്. കൗൺസിലർമാരുമായി സംസാരിച്ചെന്നും അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം […]
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ ഡിവൈെഫ്ഐ പ്രതിഷേധം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ഡിവൈെഫ്ഐ പ്രതിഷേധം. മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിലും കോഴിക്കോടും തൃശൂരും പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെ, കൊച്ചിയിലെ പ്രതിഷേധം ഡിവൈഎഫ്ഐ അവസാനിപ്പിച്ചു. ഇത് സൂചനാസമരമാണെന്നും കൂടുതൽ പ്രതിഷേധവുമായി രംഗത്തുവരുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കോൺഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും റദ്ദാക്കി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ നൽകിയ പരാതിയിലാണ് ഹൈക്കോടതി സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്
പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. നിലവിൽ സർക്കാർ പുറത്തിറക്കുന്നത് സർക്കാർ ആശുപത്രിയിലെ കണക്കുകൾ മാത്രമാണ്. ഈ കണക്കുകൾ മാത്രമെടുത്ത് ഹോട്ട്സ്പോട്ടുകൾ നിർണയിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. മാത്രം സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സിബിഎസ്ഇ പുനർമൂല്യ നിർണയത്തിലും പരാതി
സിബിഎസ്ഇ പുനർമൂല്യ നിർണയത്തിൽ അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം. ചില പേപ്പറുകൾക്ക് പുനർ മൂല്യനിർണയം നടത്തിയില്ല എന്നും ആരോപണമുയർന്നിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്.
