അഥര്‍വ നായകനായെത്തുന്ന റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ‘ഇദയം മുരളി’ ട്രെയിലര്‍ എത്തി. കയാദു ലോഹര്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുന്നു. നാട്ടി, നിഹാരിക, തമന്‍, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവര്‍ അഭിനയിക്കുന്നു. ആകാശ് ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും. 22 വര്‍ഷത്തിനു ശേഷം തമന്‍ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തമന്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം മനോജ് പരമഹംസ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്. അഥര്‍വയുടെ അച്ഛനും നടനുമായ മുരളിക്ക് ആദര സൂചകയാണ് സിനിമയ്ക്ക് ‘ഇദയം മുരളി’ എന്ന പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഇദയ എന്ന കഥാപാത്രമായി അഥര്‍വ എത്തുന്നു. ചിത്രം ജൂലൈ 10ന് തിയറ്ററുകളിലെത്തും.
അഥര്‍വ നായകനായ ‘ഇദയം മുരളി’ ട്രെയിലര്‍
