സംവിധായകനായി കരിയര്‍ ആരംഭിച്ച്, പിന്നീട് നായകനായി ഇപ്പോഴിതാ നിര്‍മാതാവിന്റെ മേഖലയിലേക്കും കടക്കുകയാണ് പ്രദീപ് രംഗനാഥന്‍. പിആര്‍ ഷോ എന്ന പേരില്‍ ആരംഭിച്ച നിര്‍മാണക്കമ്പനിയുടെ ആദ്യ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം മമിത ബൈജുവാണ്. പ്രദീപിന്റെ ഒടുവിലിറങ്ങിയ ചിത്രത്തിലെ നായികയായിരുന്നു മമിത. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘പിആര്‍എസ് 1’ എന്നാണ് അനൗണ്‍സ്മെന്റ് വിഡിയോ നല്‍കുന്ന സൂചന. സ്വാസിക, അശ്വന്ത് മാരിമുത്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ അനാമകി മഹി എന്ന പുതുമുഖവും അരങ്ങേറുന്നുണ്ട്. തെലുങ്ക് താരം ശിവാജി സൊന്‍ടിനേനിയും പ്രധാന വേഷത്തിലെത്തുന്നു. ഒന്നല്ല, ആറ് പേര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ആല്‍ഫ യൂണിറ്റ് എന്നാണ് സംവിധായകരുടെ ടീമിനെ വിശേഷിപ്പിക്കുന്നത്.
ഇനി നിര്‍മാതാവായി പ്രദീപ് രംഗനാഥന്‍, മമിത നായിക
