നിര്‍മിതബുദ്ധിയുടെ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കി ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്ല. ആഴ്ചയില്‍ 200 ഡോളറില്‍ക്കൂടുതല്‍ എഐ ടൂളുകള്‍ക്ക് വേണ്ടി ചെലവഴിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ജൂലായ് ആറ് മുതല്‍ ഈ നിര്‍ദേശം പാലിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. എഐ ടൂളുകളില്‍ 200 ഡോളറിനു മുകളില്‍ ചെലവഴിക്കണമെങ്കില്‍ ജീവനക്കാര്‍ പ്രത്യേക അനുമതി തേടേണ്ടിവരും. മാസങ്ങള്‍ക്ക് മുന്‍പ് എഐ പരമാവധി ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയ കമ്പനിയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുള്ളത്. ആയിരക്കണക്കിന് ഡോളറാണ് ടെസ്ലയിലെ സോഫറ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ ഒരോ ആഴ്ചയിലും എഐ ടൂളുകളില്‍ ചെലവഴിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എഐ ഉപയോഗത്തിന്റെ ചെലവ് കുത്തനെ ഉയര്‍ന്നതാകാം നിലപാട് മാറ്റത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
എഐ ഉപയോഗം കുറയ്ക്കാന്‍ മസ്‌കിന്റെ ടെസ്ലയും
