Posted inലേറ്റസ്റ്റ്

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

ഹൈക്കോടതി നടപടിക്ക് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേർക്കും മേയർ വി വി രാജേഷാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. കോർപ്പറഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴതന്തി ഉദയൻ, ഗോപകുമാർ അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.

Posted inലേറ്റസ്റ്റ്

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ടിപ്പർ ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി  വെള്ളാപ്പള്ളി നടേശൻ

ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി  വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏകപക്ഷീയമായി ചർച്ച നടത്തുകയാണ്. തനിക്ക് ലഭിച്ച പുരസ്‌കാരം ഗുരുവിനു സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദില്ലിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍

ബജറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍.  സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം എന്താണെന്ന് വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ അവതരിപ്പിച്ചു. അത് രാഷ്ട്രീയ വിമർശനം അല്ല ആധികാരിക രേഖയാണ്. കാലത്തിനും കാലഘട്ടത്തിനും അനുസരിച്ച ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്ന ബജറ്റാണിത്. ജനസംഖ്യാപരമായ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പാഠ്യ പദ്ധതി പുനക്രമീകരിച്ച പുതിയ കോഴ്സുകൾ തുടങ്ങുന്നു. വയോജനങ്ങളെ സംരക്ഷിക്കണം. സാമ്പത്തികമായ വലിയ മാറ്റങ്ങളിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്

പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ പദ്ധതിയിൽ ഒപ്പിട്ടതെന്നും, ആർഎസിഎസിന്റെ വിഷ സർപ്പങ്ങൾക്ക് മുന്നിൽ വച്ച വിളക്ക് കൊളുത്തിയത് ഇടത് സർക്കാർ ആണെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ ഞങ്ങൾ നടപ്പാക്കിയില്ല. നിങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും എസ്എസ്കെ ഫണ്ട് തടഞ്ഞത് കൊണ്ടാണ് ഒപ്പ് വെച്ചതെന്നും പിണറായി പറഞ്ഞു. ഞങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എൻഇപി ഒരിക്കലും നടപ്പാക്കില്ലെന്നും സതീശൻ മറുപടി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിദ്യാർഥികളുടെ ശബ്ദത്തെ മന്ത്രി തീവ്രവാദം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുവെന്നും രാജ്യത്ത് 90 ഓളം ചോദ്യപ്പേപ്പറുകൾ ചോർന്നു, കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് 20 വിദ്യാർഥികൾ ജീവനൊടുക്കി, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്നും ഖാർഗെ ആരോപിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 24, ബുധന്‍

  സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഇന്നലെ 159 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ രോഗബാധയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. പാലക്കാട് 47, കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരില്‍ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ട 10 എന്നിങ്ങനെയാണ് ജില്ലകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ദിവസവും പകര്‍ച്ചവ്യാധി കണക്കുകള്‍ കൈമാറാന്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. പിഎം ശ്രീ പദ്ധതിയെച്ചൊല്ലി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റ് ഡോ റീന കെ ജെ

എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ റീന കെ ജെ ചുമതലയേറ്റു. സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെ ജോയിനിങ് റിപ്പോർട്ടിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് റീന ചുമതലയേറ്റത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ പോരാട്ടം തുടരുമെന്ന് ജോയിനിംഗ് ലെറ്ററിൽ ഡോ റീന രേഖപ്പെടുത്തി.സ്ഥലം മാറ്റത്തില്‍ ഡോക്ടര്‍ റീനയ്ക്ക് പരാതിയുണ്ടെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ വീണ്ടും സമീപിക്കാമെന്നും വിശദമായ വാദം കേട്ട ശേഷം ട്രൈബ്യൂണലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

Posted inബിസിനസ്സ്

കൂടുതല്‍ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

ക്രൂഡ്ഓയില്‍ ലഭ്യതയില്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി വിദേശ എണ്ണക്കമ്പനികളില്‍ ഓഹരിപങ്കാളിത്തം സ്വന്തമാക്കാന്‍ ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍. വെനസ്വേല സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എ എണ്ണക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള സാന്‍ ക്രിസ്റ്റോബല്‍, കാറാബോബോ എന്നീ എണ്ണപ്പാടങ്ങളിലാണ് ഒഎന്‍ജിസിയുടെ വിദേശ വിഭാഗമായ ഒഎന്‍ജിസി വിദേശിന് ഓഹരിപങ്കാളിത്തമുള്ളത്. സാന്‍ ക്രിസ്റ്റോബലില്‍ 40 ശതമാനവും കാറാബോബോ ഫീല്‍ഡില്‍ 11 ശതമാനവുമാണ് നിലവിലെ പങ്കാളിത്തം. ഇന്ത്യന്‍ ഓയില്‍ (3.5), ഓയില്‍ ഇന്ത്യ (3.5) എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷ ഓഹരികള്‍ വെനസ്വേലയുടെ പിഡിവിഎസ്എയുടെ […]

Posted inടെക്നോളജി

ടെലിഗ്രാം ഇന്ത്യയില്‍ പൂര്‍ണ നിരോധനത്തിലേക്കോ?

ടെലിഗ്രാം മെസഞ്ചര്‍ ആപ്പിനെതിരെ നിരീക്ഷണം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ പ്ലാറ്റ്‌ഫോമിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലുളള ആശങ്കയാണ് നടപടി കടുപ്പിക്കാന്‍ കാരണം. ടെലിഗ്രാം വഴി നടക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ തയാറാക്കിയ 35 പേജുള്ള റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായി ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 മുതല്‍ ടെലിഗ്രാം വഴി നടന്ന സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ഏകദേശം 6,88,000 പരാതികള്‍ […]