6 10

റോസ് വാട്ടര്‍ ചര്‍മം ഫ്രഷ് ആയിരിക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായതുകൊണ്ട് പൂര്‍ണമായും സുരക്ഷിതമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എല്ലാവര്‍ക്കും റോസ് വാട്ടര്‍ ഒരുപോലെ വര്‍ക്ക് ആകണമെന്നില്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ നിരവധി ഗുണങ്ങള്‍ ലഭിക്കുമെങ്കിലും ചില സാഹചര്യങ്ങളില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. റോസാപ്പൂവിന്റെ ഇതളുകള്‍ ആവിയില്‍ വാറ്റിയെടുത്ത് ലഭിക്കുന്ന ദ്രാവകമാണ് റോസ് വാട്ടര്‍. ഇതില്‍ സ്വാഭാവിക ആന്റിഓക്‌സിഡന്റുകളും സുഗന്ധഘടകങ്ങളും ചെറിയ അളവില്‍ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, ആയുര്‍വേദ-യൂണാനി ചികിത്സ എന്നിവയിലും റോസ് വാട്ടര്‍ ഉപയോഗിക്കാറുണ്ട്. സൂര്യപ്രകാശം, പൊടി, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന ചര്‍മത്തിലെ ചുവപ്പും ചെറിയ അസ്വസ്ഥതയും കുറയ്ക്കാന്‍ റോസ് വാട്ടര്‍ സഹായിക്കും. എന്നാല്‍ ചിലര്‍ക്ക് റോസ് വാട്ടര്‍ ഉപയോഗിച്ചാല്‍ ചൊറിച്ചില്‍, ചുവപ്പ്, കുരു, കത്തുന്ന അനുഭവം എന്നിവ ഉണ്ടാകാം. വിപണിയില്‍ ലഭിക്കുന്ന എല്ലാ റോസ് വാട്ടറുകളും ശുദ്ധമായവയല്ല. ചിലതില്‍ കൃത്രിമ സുഗന്ധവും ആല്‍ക്കഹോളും പ്രിസര്‍വേറ്റീവുകളും ചേര്‍ത്തിട്ടുണ്ടാകാം. ഇവ സെന്‍സിറ്റീവ് ചര്‍മത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. റോസ് വാട്ടര്‍ കണ്ണിലേക്ക് നേരിട്ട് ഒഴിക്കുന്നത് സുരക്ഷിതമല്ല. കണ്ണില്‍ അസ്വസ്ഥതയോ അണുബാധയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദിവസത്തില്‍ പലതവണ ഉപയോഗിക്കുന്നത് ചിലരില്‍ ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ ബാധിക്കാം. മിതമായ ഉപയോഗമാണ് ഉചിതം. കാലാവധി കഴിഞ്ഞ റോസ് വാട്ടറില്‍ ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മപ്രശ്‌നങ്ങള്‍ക്കും അണുബാധയ്ക്കും കാരണമാകാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *