കറയില്ലാത്ത ഭക്തിയുടെ അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ ആലേഖനം. ഭഗവാനെക്കുറിച്ച് അറിയാന്‍ തനിക്ക് വേണ്ടത്ര യോഗ്യതയില്ല എന്ന തികഞ്ഞ ബോധ്യത്തോടെ അവര്‍ പറയുന്ന കാര്യങ്ങളോ, ഇതൊക്കെ തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയാനുള്ളത് എന്ന് തെളിയിക്കുന്നു. ധ്യാന, കര്‍മ്മ, സന്ന്യാസ, യജ്ഞ, ദാന, തപങ്ങള്‍ കൊണ്ട് ഒന്നുംതന്നെ അറിയാനോ പ്രാപിക്കാനോ കഴിയില്ല എന്നും ഭക്തി ഒന്നുകൊണ്ട സാധിക്കൂ എന്നും തിരുമൊഴി തന്നെ ഉണ്ടല്ലോ! ഇങ്ങനെ ഒരു അവതാര ചരിത്രം ലോകത്ത് വേറെ ഇല്ല എന്നതില്‍ രണ്ടു പക്ഷം ഇല്ല. മോക്ഷപ്രാപ്തിക്കായുള്ള ആറ്റിക്കുറുക്കിയ സിദ്ധൗഷധം. ‘അനന്തം അജ്ഞാതം അവര്‍ണ്ണനീയം’. കാഞ്ചന ജി. നായര്‍. ഗ്രീന്‍ ബുക്‌സ്. വില 162 രൂപ.
