w 412h 232croprect 1x0x1278x719imgid 01kwxhqs3dt5fg53rdhn7hwvezimgname bilawal bhutto zardari 1783403111533

അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ ഇസ്ലാമാബാദ് അവസാനിപ്പിക്കുന്നതുവരെ, സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവച്ചിരിക്കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചതിന് പിന്നാലെ ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. വെള്ളത്തെ ഒരു ആയുധമാക്കാൻ ഇന്ത്യ ശ്രമിച്ചാൽ എല്ലാ തലത്തിലും യുദ്ധം ചെയ്യാൻ പാകിസ്ഥാൻ സജ്ജമാണെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി. പാകിസ്ഥാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇന്ത്യ സിന്ധു നദിയിലെ ജലം ‘ആയുധമാക്കാന്‍’ ശ്രമിക്കുകയാണെന്ന് ബിലാവല്‍ ആരോപിച്ചത്. നദിയുടെ മേലുള്ള അവകാശങ്ങളില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിലാവല്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *