ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്
