കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല. ഹാജർ രേഖപ്പെടുത്തുന്നുവെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വെളളിയാഴ്ച വരെ ഈ രീതി തുടരും. തൊഴിൽവകുപ്പ് ആണ് ഹാജർ രേഖപ്പെടുത്തിയത്. ഓഫീസ് തുറന്നില്ലെങ്കിലും ഹാജർ രേഖപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.കൊറോ ഹെൽത്ത് കോഴിക്കോട് ഓഫീസിലും ജീവനക്കാർ എത്തി. ഓഫീസിന് പുറത്ത് കാത്ത് നിൽക്കുകയാണ് ചെയ്തത്. ലേബർ ഓഫീസറുമായി നടന്ന ചർച്ചയിൽ പത്താം തീയതിവരെ ഈ രീതി തുടരാൻ ആയിരുന്നു നിർദേശം. ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്ത് എത്തിയിട്ടില്ല. തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട് ജീവനക്കാർ പിരിഞ്ഞു.
കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല
