മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശം നല്‍കി. മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം
