മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന് തിരുവനന്തപുരം സബ് കോടതിയുടെ നിർദേശം. ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിനെതിരെയാണ് മുൻ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ആരോഗ്യവകുപ്പിൽ നടന്ന മെഡിക്കൽ ഉപകരണ പർച്ചേസുകളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വാങ്ങിയതും എന്നാൽ ഉപയോഗിക്കാതെ കിടക്കുന്നതുമായ ഉപകരണങ്ങളെക്കുറിച്ച് വിദഗ്ദ്ധ സമിതി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
വയനാട് ദുരന്തബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമ്മാണം വൈകുന്നതിൽ മന്ത്രി ടി സിദ്ദിഖ് വിശദീകരണം നൽകി. 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകിയിട്ടുണ്ടെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ നിർമാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്ന ത്. ഈ മാസം 31ന് ഉള്ളിൽ മറുപടി നൽകാനാണ ഹൈക്കോടതി നിർദ്ദേശം.
പാലാ നഗരസഭയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് സ്വതന്ത്ര കൗൺസിലർ ബിജു പുളിക്കകണ്ടം വ്യക്തമാക്കി. പ്രശ്നാധിഷ്ഠിതമായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നഗരസഭയിലെ ആഭ്യന്തര തർക്കങ്ങളിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം.
തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരായ കുട്ടികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട് തന്‍റെ വിദ്യാഭ്യാസ പദ്ധതിയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന ഉന്നത ബിരുദധാരിയെ കുറിച്ചുള്ള വാർത്ത തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി. കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്നു. പിപി ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു. തിരുവനന്തപുരത്ത് ഗതാഗത തടസ്സം ഉണ്ടാക്കി വഴി തടഞ്ഞ കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ശിക്ഷ വിധിച്ചത്.
അതിഥി തൊഴിലാളികളെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളെ തിരുത്തി സി എം ഐ ഡി സ്ഥാപകനായ ഡോ. ബിനോയ് പീറ്റർ. റിവേഴ്‌സ് റെമിറ്റൻസ് വിഷയത്തിൽ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്നും കേരളത്തിൽ തന്നെയാണ് ചെലവഴിക്കുന്നതെന്ന് അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.
മജിസ്‌ട്രേറ്റിന്‍റെ തോണിച്ചാലിലെ വീട്ടില്‍ മോഷണ ശ്രമം നടത്തിയ മോഷ്ടാവ് പിടിയില്‍. കുറ്റ്യാടി കായക്കൊടി സ്വദേശി അജ്മല്‍ (40) നെയാണ് നാദാപുരത്ത് നിന്നും വയനാട് ജില്ലാ പൊലീസിന്റെ സ്പെഷ്യല്‍ ടീമും മാനന്തവാടി പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചത്തെ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും നടത്തിയ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ. നെടുമ്പാശേരി പൊലീസ് ആണ് പിടികൂടിയത്. നെടുമ്പാശേരിയിലെ സ്പായിലായിരുന്നു ഇയാൾ അതിക്രമം നടത്തിയത്.
പിഎസ്സി യോഗത്തിൽ അംഗങ്ങളുടെ കടുത്ത വിമർശനത്തെ തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അട്ടിമറി ശ്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണിത്.
പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.
ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പി എസ്.സി യ്ക്ക് കനത്ത തിരിച്ചടി. മുല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാസ്ട്രെക്ടർ റാങ്ക് പട്ടികയിലെ എല്ലാവരുടേയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്‍റെ വിവരവും പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്.
കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടപെട്ട് തൊഴിൽ വകുപ്പ്. തൊഴിലാളികൾക്ക് വെള്ളിയാഴ്ച വരെ ഓഫീസിൽ കയറാമെന്ന് തീരുമാനമായി. 10ാം തീയതി കമ്പനി അധികൃതർ നേരിട്ട് എത്തും. നാളെ മുതൽ എല്ലാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് മുടക്കം ഉണ്ടാകില്ല.
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ അടക്കമുള്ള അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുംബൈ മാൻഖുർദിൽ കെട്ടിടം തകർന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് പുണെ-മുംബൈ എക്സ്പ്രസ് വേയും പ്രധാന ദീർഘദൂര ട്രെയിൻ സർവീസുകളും പൂർണ്ണമായി തടസ്സപ്പെട്ടു.
അയോധ്യ സംഭാവന കൊള്ളയിൽ ചമ്പത്റായിക്കും അനിൽ മിശ്രയ്ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തേക്കും. മോഷണം മറച്ചുവെക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് കണ്ടെത്തൽ. എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയായിരുന്നു ട്രസ്റ്റ് യോഗം.
ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം. ഇത്തവണ ജലാലാബാദ് നഗരത്തിന്റെ പേരാണ് മാറ്റിയത്. പരശുരാംപുരി എന്നതാണ് ജലാലാബാദിന്റെ പുതിയ പേര്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. ജലാലാബാദ് നഗർ പാലിക പരിഷത്ത് ഇനിമുതൽ പരശുരാംപുരി നഗർ പാലിക പരിഷത്ത് എന്നും അറിയപ്പെടും.
അയോധ്യ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി പദവിയിൽനിന്നുള്ള ചമ്പത് റായിയുടെ രാജി സ്വീകരിച്ചു. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് ജനറൽ സെക്രട്ടറിയുടെ രാജി സ്വീകരിച്ചത്. അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചെങ്കിലും ചമ്പത് റായി സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം ട്രസ്റ്റിയായി തുടരുമെന്നാണ് വിവരം.
പഹൽഗാം ഭീകരാക്രമണത്തിൽ കൊടുംഭീകരനും പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിനെതിരേ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരേ യുദ്ധം ചെയ്തു, വിദേശത്തിരുന്ന് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പഹൽഗാം കേസിൽ എൻഐഎ അധിക കുറ്റപത്രം സമർപ്പിച്ചത്.
ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻ്റ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. പ്രതിരോധം, ഊർജ്ജം, സമുദ്ര സുരക്ഷ തുടങ്ങി നിരവധി രംഗങ്ങളിലെ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും. മൂന്ന് രാജ്യങ്ങളിലെയും പ്രവാസികളെയും മോദി കാണുന്നുണ്ട്.
ഓണക്കാലത്ത് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നൂറിലേറെ സർവീസുകൾ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ ഉടൻ നിശ്ചയിക്കും.
പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച സാമൂഹികമാധ്യമ പോസ്റ്റിൽ മറുപടിയുമായി ഇറ്റലി. ആളുകൾ വരും, പോകും, പക്ഷേ, ബന്ധങ്ങൾ നിലനിൽക്കണം എന്നായിരുന്നു വിഷയത്തിൽ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രോസെറ്റോയുടെ പ്രതികരണം.
ശ്രീലങ്കയിലെ നെഗോമ്പോ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കി കൂറ്റൻ ബാനർ. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു. ‘ട്രംപിനെ വധിക്കുക’ എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകൾ വിലാപയാത്രയിൽ പങ്കെടുത്തത്.
ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്ത് അടിഞ്ഞ വിചിത്രമായ ലോഹ ഗോളങ്ങളുടെ ഉറവിടം കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച ഒരു വിദേശ റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ബഹിരാകാശ ഏജന്‍സി വ്യക്തമാക്കിയത്.
സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെ ഏഴ് പ്രമുഖ ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സംയുക്തമായി തീരുമാനിച്ചു. ആഗസ്റ്റ് മുതൽ പ്രതിദിനം 1.88 ലക്ഷം ബാരൽ അധികമായി ഉൽപ്പാദിപ്പിച്ച്, നിലവിലെ ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തതിന് ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ഇന്ത്യയിലെ ഇറാൻ എംബസി നന്ദി അറിയിച്ചു. ഇന്ത്യയുടെ ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഇറാൻ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷിക ദിനത്തില്‍ നടന്ന ഈ ഫോണ്‍ സംഭാഷണം ഏകദേശം 90 മിനിറ്റോളം നീണ്ടുനിന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
ശ്രീലങ്കയിലെ ജയിലിലുണ്ടായ വൻ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ നെഗോംബോ ജയിലിലാണ് സംഭവം.
അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തില്‍ പരീക്ഷിച്ച് ചൈന. ഈ നീക്കം മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അയല്‍രാജ്യങ്ങളായ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും രംഗത്തെത്തി.
ചൈനയുടെ വർധിച്ചുവരുന്ന ആക്രമണ ഭീഷണി കണക്കിലെടുത്ത് 25 വർഷത്തിന് ശേഷം തായ്‌വാൻ ബിരുദ ക്ലാസുകളിൽ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ’ ക്ലാസുകൾ പുനരാരംഭിച്ചു. ‘എന്തുകൊണ്ട്, ആർക്ക് വേണ്ടി പോരാടുന്നു’ എന്ന് പുതിയ തലമുറയെ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന നിര്‍ണായക നാറ്റോ ഉച്ചകോടി തുര്‍ക്കിയില്‍ ആരംഭിക്കാനിരിക്കെ, യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ വന്‍ മിസൈലാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ട്വന്‍റി 20 ലോകകപ്പ് നേടിയ ടീമിലെ നിർണായക താരമായ സഞ്ജു സാംസണെ സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയത് ആരാധകരിൽ രോഷമുയർത്തുന്നു. വിശ്രമം എന്നാണ് ബിസിസിഐയുടെ അനൗദ്യോഗിക വിശദീകരണമെങ്കിലും, ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരത്തിന് എന്തിന് വിശ്രമം എന്ന ചോദ്യം ശക്തമാണ്.
