പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സര്‍ വില്യം ടെംപിള്‍ എന്ന ധനികന്‍ എസ്റ്റേറ്റില്‍ ഉദ്യാനം നിര്‍മിക്കുന്നതിനായി ചൈനയില്‍ നിന്ന് ലിയു യുവാന്‍ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലന്‍ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഉദ്യാന നിര്‍മാണത്തിലെ ഘട്ടങ്ങളോരോന്നും പൂര്‍ത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിര്‍മാണത്തിനൊടുവില്‍ അവന്‍ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സര്‍ ടെംപിളും അദ്ദേഹത്തിന്റെ അനുചരനായ ജൊനാഥന്‍ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. ‘ക്രിസാന്തമോദ്യാനത്തിലെ അപരന്‍’. ബിനുരാജ് ആര്‍.എസ്. മനോരമ ബുക്‌സ്. വില 275 രൂപ.
