‘ഒരു തനി നാടന്‍ കോമഡി ഡ്രാമ’ എന്ന വിശേഷണത്തോടെ എത്തുന്ന ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളല്‍’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു. ജൂലൈ 24-ന് ഗുഡ് ഫെലോസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലെ കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് കഥ. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ.യു, ബിനുശിവറാം, ജിയോ ബേബി, സിദ്ധാര്‍ഥ് ശിവ, കുട്ടി അഖില്‍ ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, പൗളി വത്സന്‍, സേതു ലഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശിറാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. രാഹുല്‍ രാജിന്റേതാണ് സംഗീതം.
‘ഓട്ടം തുള്ളല്‍’ ചിത്രം ജൂലൈ 24ന് റിലീസ്
