നിര്‍മിത ബുദ്ധി മേഖലയിലെ വന്‍കിട നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരും. എഐ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായാണ് ഈ നടപടി. 2026ലെ ആദ്യ ആറുമാസത്തില്‍ കമ്പനിയുടെ ഓഹരികള്‍ ഏകദേശം 23 ശതമാനം ഇടിഞ്ഞിരുന്നു. 2022-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടാണിത്. ഈ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പിന്നാലെ തിങ്കളാഴ്ചയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഓപ്പണ്‍എഐയുടെ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഡേറ്റ സെന്ററുകള്‍ നിര്‍മിക്കുന്നതിനുള്ള വന്‍ ചെലവ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്.
