പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഷിപ്പ്യാര്‍ഡിന്റെ 5.04 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ഏകദേശം 1,856 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 1,400 രൂപയാണ് ഫ്ളോര്‍ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്. ചെറുകിട നിക്ഷേപകര്‍, യോഗ്യരായ ജീവനക്കാര്‍, റീട്ടെയില്‍ നിക്ഷേപകര്‍ എന്നിവര്‍ക്ക് നാളെ (ജൂലൈ 8) ഓഹരികള്‍ക്കായി അപേക്ഷിക്കാം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ പ്രത്യേക വിന്‍ഡോ വഴി ഇതില്‍ പങ്കെടുക്കാം. ഒഎഫ്എസിന്റെ കുറഞ്ഞത് 25 ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ക്കായും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും 10 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കുമായി സംവരണം ചെയ്തിട്ടുള്ളതാണ്. രണ്ട് ഘട്ടങ്ങളായാണ് ഈ ഓഹരി വില്‍പന വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ഓപ്ഷനുകളും പൂര്‍ണ്ണമായി വിനിയോഗിക്കപ്പെട്ടാല്‍ ആകെ 1.3 കോടി ഓഹരികള്‍ വിപണിയിലെത്തും. നിലവില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിന് 67.91 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
