കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ പുനീത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. വര്‍ഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം റിലീസ് ആയി. ‘സെയ്‌ലര്‍ ഓഫ് പെയിന്‍’ എന്ന ഗാനം ശ്രുതി ശിവദാസന്‍ ആണ് ആലപിച്ചിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം അന്യഭാഷാ താരങ്ങളും വേഷമിടുന്നു. കാസര്‍ഗോഡും മറ്റുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും. ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം. എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
