ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്‍റീന 3-2 ന്റെ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. ഈജിപ്തിനെ റഫറിയും വാറുംചേർന്ന് കൊള്ളയടിക്കുകയായിരുന്നു എന്ന ആരോപണവുമായി ആരാധകരും മുൻ താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യൽ മീഡിയയിൽ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയർക്കും എതിരെ വലിയ പരാതികളാണ് ഉയരുന്നത്. ഒന്നാം പകുതിയില്‍ അർജന്‍റീനയുടെ റൈറ്റ് ബാക്ക് താരം നഹുവൽ മോളിന ഈജിപ്ഷ്യൻ വിംഗർ എമാം അഷൂറിനെ കൈ നീട്ടി മുഖത്തടിച്ച് വീഴ്ത്തുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ മോളിനയ്ക്കെതിരെ ഒരു കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ലെന്നാണ് ആരാധകരുടെ ഒരു ആരോപണം.
ഈജിപ്തിനെതിരെ അർജന്‍റീന വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്
