വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. ബക്കാർഡിയുടെ കത്തിൽ മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം ചോദിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നും ആ ഫയൽ പിന്നീട് അനങ്ങിയിട്ടില്ലെന്നും എം വി ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മദ്ധ്യാഹ്‌ന വാർത്തകൾ
രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബക്കാർഡിയുടെ കത്തിൽ മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ […]
ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്
ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മണ്ഡാവലി വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറായ ശശി ചന്ദ്‌നയ്ക്കാണ് ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ സമയത്ത്പരിക്കേറ്റത്.കിഴക്കൻ ഡൽഹിയിൽ വെച്ചാണ് ഇവരെ തെരുവിൽ അലഞ്ഞുനടക്കുന്ന പശു ആക്രമിച്ചത്. ജൂൺ 24 ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തന്റെ മണ്ഡലത്തിലെ ഒരു ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നു വരികയായിരുന്ന ഇവരുടെ നേർക്ക് പശു മുന്നിൽ നിന്ന് കുതിച്ചു വന്ന് ആക്രമിക്കുകയായിരുന്നു. […]
തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ്
തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് . നീക്കത്തിൽ എൽഡിഎഫ് കൈകോർത്താൽ സാഹചര്യം നിർണായകമാകും. തിങ്കളാഴ്ചയാണ് ഇനി കൗൺസിൽ യോഗം നടക്കുക. എന്നാല്‍ കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്‍റെ ഭാഗമായുള്ള നാടകമാണ് ഇന്നെലെയുണ്ടായ നാടകം എന്നുമാണ് ബിജെപി ആരോപിക്കുന്നത്. കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും വിമർശനം ഉയർത്തിയിരുന്നു അതിന് പിന്നാലെയാണ് യോഗം തിങ്കളാഴ്ചയിലേക്ക് തീരുമാനിച്ചത്
തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു
തിരുവനന്തപുരം നഗരസഭയിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു. മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ സുഗതൻ്റെയും രാജിയാവശ്യപ്പെട്ടുള്ള സിപിഎം സമരമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ എൽഡിഎഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയിൽ എസ് പി ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു അടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു. കാപ്പാ കേസിൽ ജയിലിലുള്ള സുഗതന്‍റെ […]
വെനസ്വേലയിലെ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി
വെനസ്വേലയിലെ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്.
ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്
ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ, ചർച്ചയാകാമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും, മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. വിശദമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയെടുത്ത തീരുമാനം ധീരതയാണെന്നും പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിക്കളയാനുമുള്ള മുഖ്യമന്ത്രിയുടെ ആര്‍ജവത്തെ അഭനന്ദിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് കെ മുരളീധരൻ
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നത് പാര്‍ട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തിട്ട് മാത്രമേ നടപ്പാക്കുവെന്നും, അത് മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും കെ മുരളീധരൻ. സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത് കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട് കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ
വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ. അതീവ സുരക്ഷയുള്ള ജയിലിന് മുകളിൽ മൂന്ന് തവണയാണ് ഡ്രോൺ പറന്നത്. ഡ്രോൺ നിരോധിത മേഖലയാണ് ഈ പ്രദേശം. കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായില്ല. റീൽ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 26, വെള്ളി
കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് ആയിരം രൂപയുടെ വര്‍ധന. ഫീസ് 1500 രൂപയില്‍നിന്ന് 2,500 രൂപയായി. 18 വയസിനു മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസ്സുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ നിരക്ക്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിന് ഫീസ് 5000 രൂപയായി വര്‍ദ്ധിപ്പിച്ചു. എസ്എഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ചതിനു സംസ്ഥാന ഭാരവാഹികള്‍ അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. […]
