Posted inബിസിനസ്സ്

500 കമ്പനികളുടെ മൂല്യത്തിന്റെ 27 ശതമാനവും ഈ കമ്പനികളില്‍

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ ഇപ്പോഴത്തെ ആകെ മൂല്യം 86 ലക്ഷം കോടി രൂപ(908 ബില്യണ്‍ ഡോളര്‍). തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 97 ലക്ഷം കോടി രൂപയായിരുന്നു. മൂല്യത്തില്‍ ഇടിവുണ്ടായെങ്കിലും, പട്ടികയിലുള്ള 500 കമ്പനികളുടെ ആകെ മൂല്യത്തിന്റെ 27 ശതമാനവും ഈ 10 കമ്പനികളുടെ പക്കലാണെന്ന് ഏറ്റവും പുതിയ ‘ആക്‌സിസ് ബാങ്ക് – ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 19.36 ലക്ഷം കോടി രൂപയുടെ മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് പട്ടികയില്‍ […]

Posted inടെക്നോളജി

ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക ഉപദേശം നല്‍കുന്നത് എഐ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇന്ത്യയിലെ നിക്ഷേപകര്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. പ്രമുഖ ആഗോള ബാങ്കായ എച്ച്.എസ്.ബി.സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സമ്പന്നരായ നിക്ഷേപകരില്‍ 86 ശതമാനം പേരും തങ്ങളുടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായം തേടുമ്പോഴും നിക്ഷേപങ്ങളുടെ അന്തിമ തീരുമാനം എടുക്കുന്നതില്‍ ഇപ്പോഴും മനുഷ്യരായ സാമ്പത്തിക ഉപദേശകര്‍ക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് എച്ച്എസ്ബിസി നടത്തിയ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 73 ശതമാനം എന്ന ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. […]

Posted inവിനോദം

30 മില്യണ്‍ കാഴ്ചക്കാരെ നേടി ‘നാഗബന്ധം’ ട്രെയ്ലര്‍

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധത്തി’ന്റെ ട്രെയ്ലര്‍ ഇതിനോടകം 30 മില്യണ്‍ കാഴ്ചക്കാരെ നേടി. ചിത്രം ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കര്‍ണ്ണ നായകനായി എത്തുന്ന ചിത്രം പുരാതന രഹസ്യങ്ങള്‍, മറഞ്ഞിരിക്കുന്ന നിധികള്‍, ദിവ്യശക്തികള്‍, മറന്നുപോയ ഇതിഹാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നത്. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന ബ്രഹ്മാണ്ഡ നിര്‍മ്മാണ സ്‌കെയിലില്‍, ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാന്‍-ഇന്ത്യന്‍ കാഴ്ചയായി ആണ് ചിത്രം […]

Posted inവിനോദം

‘ബാഹുബലി’ മൂന്നാം ഭാഗം സൂചന നല്‍കി താരങ്ങള്‍

ഇന്ത്യന്‍ സിനിമയുടെ തന്നെ ഗതി മാറ്റിയ ചിത്രമാണ് ‘ബാഹുബലി’. പരമ്പരയിലെ രണ്ട് ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം തന്നെ ആരംഭിക്കുന്നത് ബാഹുബലിയോടെയാണ്. ബാഹുബലിയുടെ പിന്നാമ്പുറ കഥകള്‍ പറയുന്ന നെറ്റ്ഫ്ളിക്സിന്റെ ഡോക്യുമെന്ററിയാണ് ബാഹുബലി: ദ ടോര്‍ച്ച്ബെയറര്‍. ബാഹുബലിയ്ക്കൊരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കുകയാണ് ഡോക്യുമെന്ററി. ചിത്രത്തിലെ പ്രധാന താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും റാണ ദഗ്ഗുബട്ടിയും തമ്മിലുള്ള സംസാരമാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ‘ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം. പക്ഷെ ബഹുബലി വരും’ എന്നാണ് […]

Posted inഓട്ടോമോട്ടീവ്

പുതിയ ഫ്ലാഗ്ഷിപ്പ് പീക്കിന്റെ വിലയുമായി സ്‌കോഡ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി പീക്കിന്റെ യുകെയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടു. ഈ ബ്രാന്‍ഡിന്റെ ഇന്നുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇലക്ട്രിക് വാഹനമാണ് ഈ സെവന്‍ സീറ്റര്‍ എസ്യുവി. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം. സെപ്റ്റംബര്‍ മുതല്‍ യുകെയില്‍ വില്‍പനയ്‌ക്കെത്തുന്ന ഇതിന്റെ പ്രാരംഭ വില ഏകദേശം 60 ലക്ഷം വരും. ഒരു സ്‌കോഡ ഇവിയില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയായ 86 കിലോവാട്ട്അവര്‍ […]

Posted inപുസ്തകങ്ങൾ

ഓര്‍മ്മയിലെ കടുംകാപ്പി

കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍ പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., ‘മ്മക്കൊരു കാപ്പി കുടിച്ചാലോ’ എന്ന ചോദ്യത്തില്‍ പുഞ്ചിരിയാകുന്നത്..! മധുരമില്ലാത്ത കടുംകാപ്പിയില്‍ നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും… കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ. ‘ഓര്‍മ്മയിലെ കടുംകാപ്പി’. രണ്ടാം പതിപ്പ്. നിമ്മി പി ആര്‍. ഗ്രീന്‍ ബുക്‌സ്. വില 96 രൂപ.

Posted inആരോഗ്യം

കഠിനമായ ഡയറ്റിംഗ് മുടി കൊഴിച്ചിലിന് കാരണമാകാം

സാധാരണയില്‍ കൂടുതല്‍ മുടി കൊഴിയുകയോ, മുടിയുടെ കട്ടി കുറഞ്ഞു വരുന്നതായി തോന്നുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. പാരമ്പര്യവും ചില രോഗങ്ങളും ഇതിന് കാരണമാകാമെങ്കിലും, നമ്മള്‍ അറിയാതെ ചെയ്യുന്ന ചില ദൈനംദിന ശീലങ്ങള്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. മുടി നന്നായി വളരുന്നതിന് പ്രോട്ടീനുകള്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ആവശ്യമാണ്. പെട്ടെന്ന് തടി കുറയ്ക്കാനായി കഠിനമായ ഡയറ്റിംഗ് നോക്കുകയും കലോറി കുറയ്ക്കുകയും ചെയ്യുമ്പോള്‍ അത് മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. വിട്ടുമാറാത്ത മാനസിക […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വാണിജ്യ സിലിണ്ടര്‍ വില ഉടൻ കുറയും

വാണിജ്യ സിലിണ്ടര്‍ വില ഉടൻ കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൊകൊള്ളും. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലോക ലഹരിവിരുദ്ധ ദിനത്തിൽ കൂട്ടയോട്ടത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വിജയ്

ലോക ലഹരിവിരുദ്ധ ദിനത്തിൽ കൂട്ടയോട്ടത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന കൂട്ടയോട്ടത്തിലാണ് വിജയ് പങ്കെടുത്തത്. ലഹരിക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി സർക്കാരിൻ്റെ ലഹരിവിരുദ്ധ പദ്ധതികൾക്ക് ജനപിന്തുണ തേടി. സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്’ എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ ട്രാക്സ്യൂട്ടും സ്നീക്കറും സൺ​ഗ്ലാസും ധരിച്ചു വിജയ് ഓടാനിറങ്ങിയത് മറ്റുള്ളവ‍ർക്കും ആവേശമായി. കൂട്ടയോട്ടത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.കൂട്ടയോട്ടത്തിന് മുന്നോടിയായി ബോധവൽകരണ ബോർഡിൽ ‘സ്പോർട്സ് എടു, ഡ്ര​ഗ്സ് വിടു’ (സ്പോർട്സ് ഏറ്റെടുക്കൂ, മയക്കുമരുന്നിനെ വിടൂ) […]

Posted inലേറ്റസ്റ്റ്

കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം. യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസാണ് ഇടിച്ചത്. നാട്ടുകാരാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.