കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. അയാപ്‌സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. ഹാക്ക് ചെയ്തതായാണ് സംശയം. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചതോടെ പൊലീസ് കെൽട്രോണിൻ്റെ സഹായം തേടി . വെബ്‌സൈറ്റ് തിരിച്ചെടുക്കാനുള്ള സാങ്കേതിക സഹായങ്ങൾ കെൽട്രോൺ ലഭ്യമാക്കി. അതേസമയം കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് Official Website of Kerala Police ഉം, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി THUNA എന്ന പേരിലുള്ള പ്രത്യേക പോര്‍ട്ടലും പ്രവർത്തിക്കുന്നുണ്ട്. ഈ സൈറ്റുകൾ വഴി പരാതികൾ സമർപ്പിക്കാനും വിവിധ പൊലീസ് സേവനങ്ങള്‍ നേടാനും സാധിക്കും.
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ
