7 13

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സി’-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തബാഹി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തില്‍ യഷിന്റെയും കിയാര അദ്വാനിയുടെയും തീവ്രമായ പ്രണയരംഗങ്ങളാണുള്ളത്. സീ മ്യൂസിക് കമ്പനിയാണ് ഗാനം റിലീസ് ചെയ്തത്. വിഖ്യാത പേര്‍ഷ്യന്‍ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്. റഗ്ഗ്ഡ് ലുക്കില്‍ യഷ് എത്തുമ്പോള്‍ കിയാര ക്ലാസിക് യൂറോപ്യന്‍ ശൈലിയിലാണ് പ്രത്യക്ഷപ്പെടുന്നത്. നയന്‍താര, താര സുതാരിയ എന്നിവരും ഗാനരംഗത്തില്‍ വന്നുപോകുന്നു. വിശാല്‍ മിശ്രയാണ് ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. രാജ് ശേഖറാണ് ഹിന്ദിയിലെ വരികള്‍ എഴുതിയിരിക്കുന്നത്. ഹിന്ദി കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും ഗാനം ലഭ്യമാണ്. മലയാളം പതിപ്പിലെ വരികള്‍ റഫീഖ് അഹമ്മദാണ് എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *