മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷന്‍ മോഡലായ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി. മെറ്റാ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്സാണ് ഈ പുതിയ മോഡല്‍ വികസിപ്പിച്ചത്. മെറ്റാ എഐ ചാറ്റ്ബോട്ടില്‍ സംയോജിപ്പിച്ചാണ് ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീര്‍ണ്ണമായ പ്രോംറ്റുകള്‍ മനസ്സിലാക്കാനും ചിത്രങ്ങള്‍ ഇന്‍പുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും. ഇമേജ് ജനറേഷന്‍, ഇമേജ് എഡിറ്റിങ്, ചിത്രത്തിലുള്ള ഉത്പന്നങ്ങള്‍ തിരയുക, പഴയ ചിത്രങ്ങളുടെ വ്യക്തത വര്‍ധിപ്പിക്കുന്ന ഇമേജ് എന്‍ഹാന്‍സ് ചെയ്യല്‍ ഉള്‍പ്പടെ വിവിധങ്ങളായ ആവശ്യകതകല്‍ നിറവേറ്റാന്‍ ഇതിന് സാധിക്കും. ജെമിനി, ചാറ്റ് ജിപിടി, ഗ്രോക്ക് ഉള്‍പ്പടെ എതിരാളികളായ മറ്റ് പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കാനാവും വിധം ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇതിനുണ്ട്. മ്യൂസ് ഇമേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തികച്ചും സൗജന്യമാണ്.
‘മ്യൂസ് ഇമേജ്’ പുറത്തിറക്കി മെറ്റ
