വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്‍. ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും, ദേശാഭിമാനിയില്‍ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വാര്‍ത്തയെ അംഗീകരിക്കുന്നില്ല, പാര്‍ട്ടി പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും ഭാവിയില്‍ വരാന്‍ പോകുന്നത് മനസ്സിലാക്കിയില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ കള്ളക്കള്ളി തുടരുകയാണെന്നും, സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.
ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദന്‍
