മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ബയോപിക് ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ‘ദാദ- ദ് സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാജ്കുമാര്‍ റാവു ആണ് ഗാംഗുലി ആയി എത്തുന്നത്. ലോക ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് ജഴ്‌സിയൂരി വീശിയ സൗരവ് ഗാംഗുലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്യുന്ന ചിത്രം ലവ് രഞ്ജനും ഗുല്‍ഷന്‍ കുമാറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സൗരവ് ഗാംഗുലിയുടെ 54-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മെയ് 14 ന് ചിത്രം തിയറ്ററുകളിലെത്തും. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ വിമര്‍ശിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഇതിലും നല്ലൊരു പോസ്റ്റര്‍ ദാദ അര്‍ഹിക്കുന്നു’, ‘ദാദയുടെ കാര്‍ട്ടൂണ്‍ പോലെയുണ്ട്’, ‘ദാദ ഫ്രം മീഷോ’ എന്നൊക്കെയാണ് വിമര്‍ശിച്ചു കൊണ്ട് പലരും കുറിച്ചിരിക്കുന്നത്.
‘ദാദ- ദ് സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക്
