സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ, നോബഡി’യുടെ പുതിയ പ്രൊമോ പുറത്തുവിട്ടു. ജൂലൈ ഒന്‍പതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയില്‍ എത്തുന്ന സിനിമയാകും ‘ഐ, നോബഡി’ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. ‘എന്ന് നിന്റെ മൊയ്തീന്‍’, ‘കൂടെ’ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ഐ, നോബഡി’ക്കുണ്ട്. ഇതുവരെ മലയാളം സിനിമയില്‍ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘ഐ, നോബഡി’യുടെ പുതിയ റിലീസ് പ്രൊമോ
