ഇലോണ്‍ മസ്കിന്റെ എഐ സംരംഭമായ എക്സ് എഐയുടെ പേര് ഔദ്യോഗികമായി സ്പേസ് എക്സ് എന്ന് മാറ്റി. സ്പേസ് ടെക്നോളജി, സോഷ്യല്‍ മീഡിയ, നിര്‍മ്മിത ബുദ്ധി എന്നീ മൂന്ന് മേഖലകളെയും ഒരൊറ്റ കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക മാറ്റം. എക്സ് പ്ലാറ്റ്ഫോമിലെ കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ @SpaceXAI എന്ന പേരിലേക്ക് മാറ്റി. പഴയ എക്സ് എഐ ലോഗോ മാറി പുതിയ സ്പേസ് എക്സ് എഐ ലോഗോ പ്രത്യക്ഷപ്പെടുന്ന വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ജൂണില്‍ നടന്ന സ്പേസ് എക്സിന്റെ ചരിത്രപരമായ ഐപിഒ തരംഗത്തിന് പിന്നാലെയാണ് ഈ പുനര്‍നാമകരണം നടക്കുന്നത്. 75 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ഐപിഒയിലൂടെ സ്പേസ് എക്സിന്റെ മൂല്യം 1.77 ട്രില്യണ്‍ ഡോളറിലെത്തുകയും, ഇലോണ്‍ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറുകയും ചെയ്തിരുന്നു. 2025-ല്‍ മാത്രം 12.7 ബില്യണ്‍ ഡോളറാണ് കമ്പനി എഐ മേഖലയില്‍ ചെലവഴിച്ചത്. നിലവില്‍ ഗൂഗിള്‍ പ്രതിമാസം 920 ദശലക്ഷം ഡോളറും ആന്ത്രോപിക് 1.25 ബില്യണ്‍ ഡോളറുമാണ് സ്പേസ് എക്സിന്റെ എഐ കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ക്കായി നല്‍കുന്നത്.
